ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് തുടക്കമാകും
11:32 AM Oct 05, 2023 IST | Veekshanam
Advertisement
അഹമ്മദാബാദ്: 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ഇന്ത്യയിൽ തുടക്കമാകും. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിന് ഇന്ന് അഹമ്മദാബാദിൽ തുടക്കമാകുമ്പോൾ 2019 ലോകകപ്പ് കലാശപ്പോരാട്ടത്തിലെ എതിരാളികളായ ഇംഗ്ലണ്ടും ന്യൂസിലൻ ആണ് നേർക്കുനേർ. 2019 ലോകകപ്പ് ഫൈനലിൽ ഏറെ വിവാദങ്ങൾക്കൊടിവിൽ കപ്പുയർത്തിയ ഇംഗ്ലണ്ട് ലോകകപ്പിലെ വിജയത്തുടർച്ച തേടുമ്പോൾ, കലാശപ്പോരാട്ടത്തിലെ പരാജയത്തിന് പകരം വീട്ടാനാണ് ന്യൂസിലൻഡ് ഇന്ന് ഇറങ്ങുന്നത്. എട്ടാം തീയതി ചെന്നൈയിലാണ് ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയയാണ് എതിരാളികൾ.
Advertisement