For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

'നീതിമാന്റെ ഓർമകൾക്ക് പ്രണാമം' ; ഒഐസിസി (യുകെ) നോർത്ത് വെസ്റ്റ് റീജിയൻ ഉമ്മൻ‌ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു

07:00 PM Aug 10, 2024 IST | Admin
 നീതിമാന്റെ ഓർമകൾക്ക് പ്രണാമം    ഒഐസിസി  യുകെ  നോർത്ത് വെസ്റ്റ് റീജിയൻ ഉമ്മൻ‌ ചാണ്ടി അനുസ്മരണം സംഘടിപ്പിച്ചു
Advertisement
Advertisement

മാഞ്ചസ്റ്റർ: അഞ്ചു പതിറ്റാണ്ടു കാലം പുതുപ്പള്ളിയുടെ നിയമസഭ സാമാജികനായും കേരള രാഷ്ട്രീയത്തിലെ ജനകീയ നേതാവായും നിറഞ്ഞുനിന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് ഒഐസിസി (യുകെ) നോർത്ത് വെസ്റ്റ് റീജിയൻ. മാഞ്ചസ്റ്ററിലെ ക്രംസാൽ സെന്റ് ആൻസ് പാരിഷ് ഹാളിൽ 'നീതിമാന്റെ ഓർമകൾക്ക് പ്രണാമം' എന്ന പേരിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം വികാരനിർഭരമായി.
മാഞ്ചസ്റ്ററിലെ വിവിധ യൂണിറ്റികളിൽ നിന്നും എത്തിച്ചേർന്ന പ്രവർത്തകരും ഉമ്മൻ ചാണ്ടിയെ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്ന സുമനസുകളും അദ്ദേഹത്തിന്റെ ഛായചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന അർപ്പിച്ചു.

ഒഐസിസി (യുകെ) വർക്കിങ് പ്രസിഡന്റ്
ഷൈനു ക്ലെയർ മാത്യൂസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ഒഐസിസി നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡന്റ്‌ സോണി ചാക്കോ അധ്യക്ഷത വഹിച്ചു. കോൺഗ്രസ്‌ നേതാവ് റോമി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. ഒരു ജനാതിപത്യ ഭരണ സംവിദാനത്തിൽ, ജനങ്ങളുടെ പ്രസക്തി മറ്റുള്ളവർക്ക് ബോധ്യമാക്കി കൊടുത്ത കേരളഭരണാധികാരിയായിരുന്നു ശ്രീ. ഉമ്മൻ ചാണ്ടി എന്നും ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ ശക്തിയും കരുത്തുമെന്നും സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു.

ഇന്നത്തെ പല ഭരണാധികാരികളിൽ നിന്നും വ്യത്യസ്തമായി ധാർഷ്ട്ട്യം, അഹങ്കാരം തുടങ്ങിയ ചേഷ്ട്ടകൾ ഒരിക്കലും ഉമ്മൻ ചാണ്ടി കാട്ടിയിരുന്നില്ലെന്നും ലളിതമായ ജീവിതവും സുതാര്യമായ പ്രവർത്തനവുമായിരുന്നു എന്നും അദ്ദേഹത്തിന്റെ മുഖമുദ്രയെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച സോണി ചാക്കോ പറഞ്ഞു.

ഏത് സാഹചര്യത്തിലും തന്റെ പൊതുജീവിതം സജീവമാക്കി നിലനിർത്തുകയും വിമർശനങ്ങളെ ചിരിച്ചു കൊണ്ട് നേരിട്ടും, രാഷ്ട്രീയത്തിനപ്പുറം വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിച്ച ശ്രീ. ഉമ്മൻ‌ ചാണ്ടി പുതുതലമുറയിലെ പൊതുപ്രവർത്തകർക്ക് എന്നും ഒരു പാഠപുസ്‌തകമാണെന്ന് ആമുഖ പ്രസംഗത്തിൽ റോമി കുര്യാക്കോസ് പറഞ്ഞു.

കേരളത്തിലങ്ങോളമിങ്ങോളം വിശ്രമമില്ലാതെ സഞ്ചരിച്ച്, ജനങ്ങളെ കേൾക്കാനും ചേർത്ത് പിടിക്കാനും തയ്യാറായ ജനകീയനായ നേതാവിനെയാണ് നഷ്ട്ടമായതെന്നു ഒഐസിസി നോർത്ത് വെസ്റ്റ് റീജിയൻ സെക്രട്ടറി പുഷ്പരാജ് പറഞ്ഞു. ഷാജി ഐപ്പ്, ബേബി ലൂക്കോസ്, ജിതിൻ തുടങ്ങിയവരും അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

Author Image

Advertisement

.