അവയവദാനത്തിലൂടെ ആറു പേർക്ക് പുതുജീവനേകിയ പാർത്ഥസാരഥിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: അവയവദാനത്തിലൂടെ ആറു പേർക്ക് പുതുജീവനേകിയ പാർത്ഥസാരഥിയുടെ വീട്ടിലെത്തി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് 6 പേർക്കായി കരൾ, വൃക്കകൾ, നേത്രപടലം,ഹൃദയവാൽവ് എന്നിവ ദാനം ചെയ്ത ശേഷം ജൂൺ 7 ന് ജീവൻ വെടിഞ്ഞ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ സജീവാംഗവും ഭക്ഷ്യ-പൊതു വിതരണ (ബി)വകുപ്പിൽ അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസറുമായിരുന്ന പാർത്ഥസാരഥിയുടെ തിരുവനന്തപുരം പേട്ട ഭഗത് സിംഗ് റോഡ് ലക്ഷ്മി വിഹാർ വസതിയിലെത്തിയാണ് പ്രതിപക്ഷ നേതാവ് കുടുംബാംഗങ്ങളെ സമാശ്വസിപ്പിച്ചത്
അവയവദാനം ചെയ്യാൻ കുടുംബാംഗങ്ങളെടുത്ത തീരുമാനം വളരെ ഉദാത്തവും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. സിആർപിഎഫ് ഗുവഹട്ടി അസിസ്റ്റൻ്റ് കമാണ്ടൻ്റായ മൂത്ത സഹോദരൻ എസ്. രാധാകൃഷ്ണൻ, ഇളയ സഹോദരിമാരായ ഉഷാദേവി വി, മഹേശ്വരി വി തുടങ്ങിയവരെ അദ്ദേഹം ആശ്വാസിപ്പിച്ചു.
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് ഇർഷാദ് എം എസ്, ട്രഷറർ കെ എം അനിൽകുമാർ, സെക്രട്ടറിമാരായ ഗോവിന്ദ് ജി ആർ, രഞ്ജിഷ് കുമാർ ആർ, സജീവ് പരിശവിള, റീജ എൻ, പ്രസീന എൻ, പാത്തുമ്മ വി എം, അജേഷ് എം, അരുൺ ഭാസ്ക്കർ, അജികുമാർ ബി, ഉള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സനൽ ,മുൻ കൗൺസിലർ ഡി അനിൽകുമാർ ,മണ്ഡലം പ്രസിഡൻറ് പേട്ട വിജയകുമാർ തുടങ്ങിയവർ പ്രതിപക്ഷ നേതാവിനൊപ്പമുണ്ടായിരുന്നു.