റോബിന്‍ ബസ് നാളെ മുതല്‍ വീണ്ടും പത്തനംതിട്ട-കോയമ്പത്തൂര്‍ സര്‍വീസ് തുടങ്ങുമെന്ന് ഉടമ
12:03 PM Dec 25, 2023 IST | Online Desk
Advertisement
കോടതി നിര്‍ദേശപ്രകാരം ഇന്നലെ മോട്ടോര്‍ വാഹന വകുപ്പ് ബസ് വിട്ട് നല്‍കിയിരുന്നു.അതേസമയം, നിയമം ലംഘനം കണ്ടാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെയാണ് റോബിന്‍ ബസ് ഉടമയ്ക്ക് മോട്ടോര്‍ വാഹന വകുപ്പ് വിട്ടുകൊടുത്തത്.കഴിഞ്ഞ മാസം 24ന് പുലര്‍ച്ചെയാണ് റോബിന്‍ ബസ് പിടിച്ചെടുത്തത്. ബസ് വിട്ടുകൊടുക്കാന്‍ ശനിയാഴ്ച പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
Advertisement
തുടര്‍ന്ന് ഉടമ ഇന്നലെ പൊലീസിനെ സമീപിച്ചെങ്കിലും മോട്ടോര്‍ വാഹന വകുപ്പ് ബസ് വിട്ടുകൊടുത്തിരുന്നില്ല.കോടതി നിര്‍ദേശം പരിഗണിച്ച ശേഷം ഇന്നലയാണ് ബസ് കൊടുത്തത്. നിലവിലെ നിയമപ്രകാരം മാത്രം ബസിന് സര്‍വീസ് നടത്താമെന്നും അല്ലാത്തപക്ഷം നടപടി നേരിടേണ്ടി വരുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.