Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കുടുക്കാന്‍ എക്‌സൈസിന് വ്യാജ വിവരം നല്‍കിയ ആളെ തിരിച്ചറിഞ്ഞു

11:38 AM Feb 05, 2024 IST | Online Desk
Advertisement

തൃശൂര്‍: ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ കുടുക്കാന്‍ എക്‌സൈസിന് വ്യാജ വിവരം നല്‍കിയ ആളെ തിരിച്ചറിഞ്ഞു. ഷീല സണ്ണിയുടെ ബന്ധുവിന്റെ സുഹൃത്തും തൃപ്പൂണിത്തുറ എരൂര്‍ സ്വദേശിയുമായ നാരായണദാസാണ് ഷീലയുടെ കൈവശം ലഹരിമരുന്നുണ്ടെന്ന് എക്‌സൈസിന് വിവരം നല്‍കിയതെന്നാണ് കണ്ടെത്തല്‍. കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് അസി. കമീഷണര്‍ ടി.എം മജു കേസില്‍ ഇയാളെ പ്രതി ചേര്‍ത്ത് തൃശൂര്‍ സെഷന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. ഇയാളോട് ഫെബ്രുവരി എട്ടിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

Advertisement

2023 ഫെബ്രുവരി 27നാണ് മാരക ലഹരിമരുന്നായ എല്‍.എസ്.ഡി സ്റ്റാംപ് കൈവശം വെച്ചന്ന കുറ്റത്തിന് ചാലക്കുടി ഷീ സ്‌റ്റൈല്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ഷീല സണ്ണിയെ എക്‌സൈസ് പിടികൂടിയത്. ഇന്റര്‍നെറ്റ് കോളിലൂടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. സതീശന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഒരു ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടിയെന്ന് എക്‌സൈസ് വാര്‍ത്ത കുറിപ്പുമിറക്കി. തുടര്‍ന്ന് 72 ദിവസം ഷീല ജയിലില്‍ കിടന്നു. വ്യാജ എല്‍.എസ്.ഡി സ്റ്റാംപുകളാണ് പിടികൂടിയതെന്ന് പിന്നീട് രാസപരിശോധനയില്‍ സ്ഥിരീകരിക്കപ്പെട്ടെങ്കിലും പരിശോധന ഫലം എക്‌സൈസ് സംഘം മറച്ചുവെച്ചു. റിപ്പോര്‍ട്ട് പുറത്തായതോടെ സംഭവം ഏറെ വിവാദങ്ങള്‍ക്കിടിയാക്കി. ഹൈകോടതിയില്‍നിന്ന് ജാമ്യം നേടി മേയ് 10നാണ് ഷീല പുറത്തിറങ്ങിയത്

തെറ്റായ വിവരം നല്‍കിയയാളെ കണ്ടെത്താന്‍ അന്വേഷണം തുടരുന്നതിനിടെ, തന്നെ പ്രതിയാക്കി ബലിയാടാക്കാന്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായി ആരോപിച്ച് ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി ഹൈകോടതിയെ സമീപിച്ചിരുന്നു. ഷീല സണ്ണിയും മകനും തന്റെ രക്ഷിതാക്കളോട് കടബാധ്യത തീര്‍ക്കാന്‍ പത്ത് ലക്ഷം രൂപയും സ്വര്‍ണവും ആവശ്യപ്പെട്ടിരുന്നെന്നും പണം നല്‍കുന്നതിനെ താന്‍ എതിര്‍ത്തതിലുള്ള വിരോധമാണ് ഷീല സണ്ണി തനിക്കെതിരെ വ്യാജ ആരോപണം ഉയര്‍ത്തുന്നതിന് പിന്നിലെന്നുമായിരുന്നു യുവതി അന്ന് പറഞ്ഞത്.

Advertisement
Next Article