Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പെട്രോൾ പമ്പ് പി.പി ദിവ്യയുടെ ഭർത്താവിന്റേത്; പരാതിക്കാരൻ ബെനാമിയെന്ന് ആരോപണം

05:24 PM Oct 16, 2024 IST | Online Desk
Advertisement

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ സിപിഎം നേതാവും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റുമായ പിപി ദിവ്യക്കെതിരെ ഗുരുതര ആരോപണം. എൻഒസിക്ക് അപേക്ഷ നൽകിയ പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിൻ്റെതാണെന്നാണ് ആരോപണം. പരാതിക്കാരൻ പ്രശാന്തൻ ബെനാമി മാത്രമാണെന്നും ആരോപിച്ചു.

Advertisement

സിപിഎം സംസ്ഥാനകമ്മിറ്റി ഓഫീസായ എകെജി സെന്‍റര്‍ ഓഫീസ് സെക്രട്ടറി ബിജു കണ്ടക്കൈയ്യും മന്ത്രി റിയാസിന്‍റെ പേഴ്സണല്‍ സ്റ്റാഫിലുള്ള രതീഷ് കണ്ടക്കൈയ്യും പ്രശാന്തന്‍റെ അടുത്ത ബന്ധുക്കളാണ്. കൂടാതെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.വി. ഗോവിന്ദനും ബന്ധുവാണ്. ഇതുതന്നെയാണ് പ്രശാന്തനു വേണ്ടി ദിവ്യ രംഗത്തിറങ്ങാന്‍ കാരണം. നിരന്തരം ആവശ്യപ്പെട്ടിട്ടും നടത്തികൊടുക്കാത്തിലെ വൈരാഗ്യമാണ് വിളിക്കാത്ത ചടങ്ങിലെത്തി ദിവ്യ തീര്‍ത്തതെന്നാണ് ആരോപണം.

Tags :
kerala
Advertisement
Next Article