Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സിപിഎമ്മിന്റെ പേജില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ വന്ന സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്

03:01 PM Nov 13, 2024 IST | Online Desk
Advertisement

പത്തനംതിട്ട: പത്തനംതിട്ട സിപിഎമ്മിന്റെ പേജില്‍ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ വന്ന സംഭവത്തില്‍ കേസെടുക്കാതെ പൊലീസ്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയുടെ പരാതി എസ്പിക്ക് ലഭിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി സൈബര്‍ സെല്ലിന് കൈമാറുമെന്ന് പത്തനംതിട്ട എസ്പി നേരത്തെ അറിയിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നുവെന്നാണ് സൈബര്‍ പൊലീസ് പറയുന്നത്. സംഭവത്തില്‍ ഫേസ്ബുക്കിനോട് വിശദീകരണം തേടും. ഹാക്കിംഗ് നടന്നതായി ബോധ്യപ്പെട്ട ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Advertisement

'പാലക്കാട് എന്ന സ്‌നേഹ വിസ്മയം' എന്ന് അടിക്കുറിപ്പോടെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ സിപിഎമ്മിന്റെ പേജില്‍ പ്രത്യക്ഷപ്പെട്ടത്. 63,000 ഫോളോവേഴ്‌സ് ഉള്ള പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ സിപിഎമ്മിന്റെ ഔദ്യോഗിക പേജല്ലെന്നും, സിപിഎമ്മിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടെന്നുമായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ ആദ്യ പ്രതികരണം. സംഭവം ശ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ ദൃശ്യങ്ങള്‍ ഒഴിവാക്കുകയും ചെയ്തിരുന്നു. പേജിന്റെ അഡ്മിന്മാരില്‍ ഒരാള്‍ തന്നെയാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്ന വിവരം പുറത്തുവന്നശേഷവും പേജ് ഹാക്ക് ചെയ്‌തെന്ന പരാതി ആവര്‍ത്തിക്കുകയാണ് സിപിഎം.

വീഡിയോ എഫ്ബി പേജില്‍ വന്നതിന് പിന്നാലെ അഡ്മിന്‍ പാനലിലും അഴിച്ചുപണി നടന്നിരുന്നു. അഡ്മിന്‍ പാനലിലുള്ളവരെ മാറ്റികൊണ്ടായിരുന്നു അഴിച്ചപണി. വീഡിയോ അപ്‌ലോഡ് ചെയ്തത് അഡ്മിന്‍മാരില്‍ ഒരാള്‍ തന്നെയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി.

Tags :
keralanewsPolitics
Advertisement
Next Article