Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജഡ്ജ് വി.ജി ശ്രീദേവിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്

12:56 PM Feb 01, 2024 IST | Online Desk
Advertisement

ആലപ്പുഴ: രണ്‍ജിത്ത് ശ്രീനിവാസന്‍ കേസ് ജഡ്ജ് വി.ജി ശ്രീദേവിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്.ബി.ജെ.പി നേതാവ് രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ 15 പ്രതികള്‍ക്കും വധശിക്ഷ വിധിച്ച ജഡ്ജ് വി.ജി ശ്രീദേവിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്.ആറ് പേരെ പ്രതിയാക്കിയാണ് ആലപ്പുഴ സൗത്ത് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ബീവി കെ.യു, അസ്ലം വളവുപച്ച, നസീര്‍ മോന്‍ ഖലീല്‍, ആസാദ് അമീര്‍, റാഫി തിരുവനന്തപുരം, ഷഫീഖ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

Advertisement

രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് നിരീക്ഷിച്ചാണ് 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചത്.അമ്മയുടെയും ഭാര്യയുടെയും മകളുടെയും കണ്‍മുന്നില്‍വച്ച് രണ്‍ജീത് ശ്രീനിവാസിനെ അതിദാരുണമായി കൊലപ്പെടുത്തിയ പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.ഇതേ തുടര്‍ന്ന് സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ ജഡ്ജിക്കെതിരെ ഭീഷണികളുയര്‍ന്നിരുന്നു.പിന്നാലെ ജഡ്ജിക്ക് പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.നിലവില്‍ ജഡ്ജിക്ക് എസ്.ഐ അടക്കം 5 പൊലീസുകാരുടെ കാവലാണുള്ളത്.

Advertisement
Next Article