Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സംസ്ഥാനത്ത്‌ വോട്ടിംഗ് തുടരുന്നു; 6 മണിവരെ പോളിംഗ് ശതമാനം 70 പിന്നിട്ടു, പലയിടത്തും ബൂത്തുകളിൽ നീണ്ട നിര

07:09 PM Apr 26, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ വോട്ടെടുപ്പിന്‍റെ സമയപരിധി പിന്നിട്ടിട്ടും വോട്ടിംഗ് തുടരുന്നു. പോളിംഗ് സമയം കഴിഞ്ഞിട്ടും പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്. നിലവിൽ ലഭ്യമായ കണക്കനുസരിച്ച് 6.45 ന് സംസ്ഥാനത്ത് പോളിംഗ് 69.04 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർക്ക് ക്യൂ അനുസരിച്ച് വോട്ട് ചെയ്യാനാകും. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 60 ശതമാനം കടന്നു. നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രാവിലെ മുതൽ തന്നെ രേഖപ്പെടുത്തിയിരുന്നു.

Advertisement

മണ്ഡലം തിരിച്ചുള്ള പോളിംഗ് ശതമാനം ഇതുവരെ

  1. തിരുവനന്തപുരം-65.68
  2. ആറ്റിങ്ങല്‍-68.84
  3. കൊല്ലം-66.87
  4. പത്തനംതിട്ട-63.05
  5. മാവേലിക്കര-65.29
  6. ആലപ്പുഴ-72.84
  7. കോട്ടയം-65.29
  8. ഇടുക്കി-65.88
  9. എറണാകുളം-67.00
  10. ചാലക്കുടി-70.68
  11. തൃശൂര്‍-70.59
  12. പാലക്കാട്-71.25
  13. ആലത്തൂര്‍-70.88
  14. പൊന്നാനി-65.62
  15. മലപ്പുറം-69.61
  16. കോഴിക്കോട്-71.25
  17. വയനാട്-71.69
  18. വടകര-71.27
  19. കണ്ണൂര്‍-73.80
  20. കാസര്‍ഗോഡ്-72.52
Tags :
featuredkeralaPolitics
Advertisement
Next Article