രാഷ്ട്രപതിക്കിത് ശീലമായിക്കാണും പക്ഷേ രാജ്യത്തിനീ ശീലം നൽകരുത് ; രാഹുൽ മാങ്കൂട്ടത്തിൽ
ആദിവാസി വിഭാഗത്തിൽ നിന്നുള്ള ഒരാൾക്ക് രാഷ്‌ട്രപതി സ്ഥാനം നൽകിയതിനെ സംഘപരിവാർ വാനോളം പുകഴ്ത്തുന്നുണ്ട്. എന്നാൽ അർഹമായ പരിഗണന നൽകുന്നുണ്ടോയെന്ന കാര്യത്തിൽ കാണുന്നവർക്ക് സംശയം തോന്നും. ഇതെപ്പറ്റിയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെ പറയുന്നത്.
കുറിപ്പിന്റെ പൂർണരൂപം ;
ആദിവാസി വിഭാഗത്തിൽ നിന്നും, അതും ഒരു വനിതയെ ഞങ്ങൾ രാഷ്ട്രപതിയാക്കിയില്ലെയെന്ന് സംഘപരിവാറുകാർ ചോദിക്കാറുണ്ട്. രാഷ്ട്രപതിയായിട്ട് എന്താ കാര്യം, അവർ രാഷ്പതിയാണെങ്കിൽ പോലും അവരെ ഒപ്പമിരുത്താൻ നിങ്ങളുടെ മനസ്സിലെ ജാതിയോ പുരുഷമേധാവിത്വമോ അനുവദിക്കില്ല. രാഷ്ട്രപതിയാണെങ്കിൽ പോലും ഇങ്ങനെയൊരു മൂലയ്ക്ക് അവർ നിന്നോണമെന്നാണ് തിട്ടൂരം.
പ്രോട്ടോക്കോൾ പ്രകാരം നില്ക്കുന്ന രാഷ്ട്രപതി ഇരിക്കുന്ന രണ്ട് പേർക്കും എത്രയോ മുകളിലാണെന്ന് നിങ്ങൾ തിരുത്താത്ത ഏതെങ്കിലും സാമൂഹ്യ പാഠം പുസ്തകം വായിച്ച് പഠിക്കണം. പാർലമെന്റിന്റെ ഉത്ഘാടനത്തിനു അടക്കം വിളിക്കാതെ അപമാനിച്ചതു കൊണ്ട് രാഷ്ട്രപതിക്കിത് ശീലമായിക്കാണും പക്ഷേ രാജ്യത്തിനീ ശീലം നല്കരുത്.
രാജ്യത്തിന്റെ പരമാധികാരിയായി അറിയപ്പെടുന്നത് രാഷ്ട്രപതിയാണ്. എന്നാൽ ജനാധിപത്യ ഇന്ത്യയുടെ രാഷ്ട്രപതിക്കും മുകളിലാണ് പ്രധാനമന്ത്രിയെന്ന് പലപ്പോഴും കണ്ടിട്ടുള്ളതാണ്. ഏകാധിപത്യത്തിൽ ഏകാധിപതിയായാണ് മോദി അവരോധിക്കപ്പെടുന്നത്.