വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ചു
10:37 AM Oct 01, 2024 IST | Online Desk
Advertisement
വാണിജ്യ ആവശ്യങ്ങള്‍ക്കായുള്ള പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോ ഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 48.50 രൂപയാണ് എണ്ണ കമ്പനികള്‍ വര്‍ധിപ്പിച്ചിട്ടുള്ളത്. ഇതോടെ രാജ്യതലസ്ഥാനത്തെ വിലയനുസരിച്ച് 1691.5 രൂപയുണ്ടായിരുന്ന വാണിജ്യ പാചകവാതകത്തിന് 1740 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള അഞ്ച് കിലോ ഗ്രാം വരുന്ന എല്‍പിജി സിലിണ്ടറിന് 12 രൂപയും വര്‍ധനവുണ്ട്. വിലയിലെ മാറ്റം തിങ്കളാഴ്ച അര്‍ധരാത്രിയോടെ നിലവില്‍ വന്നു. വാണിജ്യ സിലിണ്ടറിന് കഴിഞ്ഞ മാസവും വില ഉയര്‍ത്തിയിരുന്നു. 39 രൂപയായിരുന്നു അന്ന് വര്‍ധിപ്പിച്ചത്. അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന എല്‍പിജി സിലിണ്ടറിന് വില ഉയര്‍ത്തിയിട്ടില്ല.
Advertisement