പാചക വാതക സിലിണ്ടറിന്‍റെ വില 102 രൂപകൂട്ടി
12:39 PM Nov 01, 2023 IST
|
Veekshanam
Advertisement
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്‍റെ വില വർധിച്ചു. 102 രൂപയായാണ് രൂപയാണ് വർധിച്ചത്. ഇതോടെ പുതുക്കിയ വില 1842 രൂപയായി ഉയർന്നു. വാണിജ്യാവശ്യത്തിനായി ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്‍റെ വിലയാണ് എണ്ണ കമ്പനികൾ കുത്തനെ ഉയര്‍ത്തിയത്.
അതേസമയം, വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല.ഹോട്ടല്‍ മേഖലയിലുള്ളവര്‍ക്ക് സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത് തിരിച്ചടിയാകും. വീട്ടാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്‍റെ വില വര്‍ധിപ്പിച്ചിട്ടില്ലെങ്കിലും ഹോട്ടല്‍ മേഖലയിലുള്ളവരെ വലിയരീതിയിലുള്ള വിലവര്‍ധനവ് ബാധിക്കും.
Advertisement
Next Article