Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'രക്ഷാപ്രവർത്തനത്തിന്റെ ചൂടറിഞ്ഞ് പോലീസും': ചാലക്കുടിയിൽ എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു

06:42 PM Dec 22, 2023 IST | Veekshanam
Advertisement

കസ്റ്റഡിയിലെടുത്ത ഡിവൈഎഫ്ഐ നേതാവിവ് ഓടി രക്ഷപ്പെട്ടു

Advertisement

ചാലക്കുടി: ഐടിഐ തിരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ ചാലക്കുടിയിൽ എസ്എഫ്ഐ - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. ചാലക്കുടി ഐടിഐ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ വിജയിച്ചതിന് പിന്നാലെയാണ് നഗരത്തിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ പ്രവർത്തകർ അഴിഞ്ഞാടിയത്.

പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ മടങ്ങുന്നതിനിടെയാണ് പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തത്. പൊലീസുകാര്‍ ജീപ്പിലിരിക്കെയാണ് പ്രവര്‍ത്തകര്‍ ജീപ്പിന് മുകളിൽ വരെ കേറി അക്രമം അഴിച്ചുവിട്ടത്. പിന്നാലെ ജീപ്പിലുണ്ടായിരുന്ന പൊലീസുകാരെ ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ചാലക്കുടിയിലെ ഡിവൈഎഫ്ഐ നേതാവ് നിധിൻ പുല്ലന്റെ നേതൃത്വത്തിലാണ് ജീപ്പിന്റെ ഗ്ലാസ് അടിച്ചു തകർത്തത്. സംഭവത്തിന് ശേഷം നിധിൻ പുല്ലനെ അറസ്റ്റ് ചെയ്യാൻ പൊലീസുകാര്‍ എത്തിയപ്പോൾ സിപിഎം പ്രവര്‍ത്തകര്‍ ചേര്‍ന്ന് തടഞ്ഞു. പിന്നീട് പ്രതിയെ പൊലീസ് ബലം പ്രയോഗിച്ച് നിധിൻ പുല്ലനെ പൊലീസുകാര്‍ കസ്റ്റഡിയിലെടുത്തു. പക്ഷെ പൊലീസ് കസ്റ്റഡിയിൽ നിന്ന് നിധിൻ പുല്ലൻ ചാടിപ്പോയി

Tags :
featuredkerala
Advertisement
Next Article