സൈറൺ മുഴങ്ങും; പരിഭ്രാന്തരാകേണ്ട
11:37 AM Jun 11, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: ഇന്ന് രാവിലെയോ ഉച്ചയ്ക്കോ നീണ്ട സൈറൺ മുഴങ്ങുന്നത് കേൾക്കുകയാണെങ്കിൽ പൊതുജനങ്ങൾ ഭയപ്പെടേണ്ട. പ്രകൃതിക്ഷോഭങ്ങൾ വരുമ്പോൾ മുന്നറിയിപ്പ് നൽകുന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നടപ്പാക്കുന്ന പദ്ധതിയുടെ പരീക്ഷണം ആണ് ഇന്ന് നടക്കുക.
Advertisement
85 സൈറനുകളാണ് സംസ്ഥാനത്ത് ആകെ സ്ഥാപിച്ചിട്ടുള്ളത്. 'കവചം' എന്നാണ് പദ്ധതിയുടെ പേര്. ശബ്ദത്തിനു പുറമേ ലൈറ്റുകളിലൂടെയും മുന്നറിയിപ്പ് നൽകുന്ന സംവിധാനമാണിത്. 72 കോടി മുതല്മുടക്കിലാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ആസ്ഥാനത്തുനിന്നും, ജില്ലാ താലൂക്ക് കേന്ദ്രങ്ങളിൽ നിന്നും ഇവ പ്രവർത്തിപ്പിക്കാൻ ആകുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് പറഞ്ഞു.
Next Article