Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കള്ളക്കടല്‍ പ്രതിഭാസം; സംസ്ഥാനത്ത് ഇന്ന് തിരമാലകള്‍ ആഞ്ഞടിക്കാൻ സാധ്യത

11:38 AM Apr 02, 2024 IST | ലേഖകന്‍
Advertisement
Advertisement

തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് രാത്രി 11: 30 വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസം നിലനില്‍ക്കുന്നതിനാല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ വേഗത വര്‍ധിക്കാന്‍ സാധ്യതയുള്ളതായും ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

അതേസമയം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തമിഴ്നാട് തീരത്തും കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. അതിനാല്‍ കേരള തീരത്തും തമിഴ്നാട് തീരത്തും മത്സ്യബന്ധനത്തിനായി പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും രാത്രി സമയങ്ങളില്‍ കടലില്‍ ഇറങ്ങരുതെന്നും കടലാക്രമണ സാധ്യതയുള്ളതിനാല്‍ അധികൃതരുടെ നിര്‍ദേശ പ്രകാരം പ്രദേശവാസികള്‍ മാറി താമസിക്കണമെന്നും കടലിലേക്കുള്ള വിനോദ സഞ്ചാരം ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Tags :
kerala
Advertisement
Next Article