Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കേന്ദ്ര ധനമന്ത്രിയുടെ വാദം തെറ്റെന്ന് സംസ്ഥാന സര്‍ക്കാര്‍

03:07 PM Feb 09, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രിയുടെ വാദം തെറ്റ് കേന്ദ്ര ഗ്രാന്റ് കണക്കുകള്‍ പെരുപ്പിച്ചുകാട്ടി 224% നികുതി കണക്കുകള്‍ തളളി കേരളംകേരളത്തിന് കിട്ടിയ കേന്ദ്ര സഹായവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അവകാശവാദം തെറ്റെന്ന് സംസ്ഥാന സര്‍ക്കാര്‍. നികുതി വിഹിതം കേന്ദ്രത്തിന്റെ സൗജന്യമല്ല അവകാശമാണെന്നും നികുതി വിഹിതം കുറഞ്ഞെന്ന ആക്ഷേപം ഉന്നയിച്ചിട്ടില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. നികുതി വിഹിത ശതമാനം കണക്കാക്കിയതില്‍ കേന്ദ്രം കേരളത്തോട് നീതികേട് കാണിച്ചുവെന്ന് കേരള സര്‍ക്കാര്‍ കുറ്റപ്പെടുത്തി.കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച കേന്ദ്ര ഗ്രാന്റ് കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയതാണ്.ജിഎസ്ടി നഷ്ടപരിഹാര തുകയും കേന്ദ്ര ധനമന്ത്രി ഗ്രാന്റില്‍ ഉള്‍പ്പെടുത്തി.

Advertisement

ധനകാര്യ കമ്മീഷന്റെ മാനദണ്ഡങ്ങള്‍ പുനപരിശോധിക്കണമെന്ന ആവശ്യവും കേരളം മുന്നോട്ട് വെച്ചു. യുപിഎ കാലത്തെക്കാള്‍ 224 ശതമാനം അധികം നികുതി വിഹിതം കേരളത്തിന് മോദി സര്‍ക്കാര്‍ നല്കിയെന്നായിരുന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ അവകാശവാദമുന്നയിച്ചത്.കേരളത്തിന് കഴിഞ്ഞ പത്ത് വര്‍ഷം കേന്ദ്രം നല്‍കിയ നികുതി വിഹിതത്തിന്റെയും ധനസഹായത്തിന്റെയും കണക്കെന്ന പേരിലാണ്പാര്‍ലമെന്റില്‍ ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Advertisement
Next Article