സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ
10:48 AM Mar 30, 2024 IST | ലേഖകന്‍
Advertisement
Advertisement
സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കവേ സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത് എന്ന് റിപ്പോർട്ട്. സർക്കാരിന് നേരിടാൻപോകുന്നത് വന്‍ബാധ്യതയാണ് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. അതേസമയം ഏപ്രില്‍ ഒന്നു മുതല്‍ ശമ്പളവും പെന്‍ഷനും നല്‍കാനുള്ള തുക ഇതുവരെ സമാഹരിക്കാനായിട്ടില്ല. ശമ്പളത്തിനും പെന്‍ഷനുമായി 5000 കോടിയാണ് രൂപയാണ് വേണ്ടത്. രണ്ടു മാസത്തെ ക്ഷേമപെന്‍ഷനായി 1800 കോടിയും ആവശ്യമാണ്. ബില്ലുകള്‍ മാറി നല്‍കാനും ഇന്നും നാളെയും വേണ്ടത് ആറായിരം കോടിയിലധികം രൂപയാണ് എന്നാണ് പുറത്തു വരുന്ന വിവരം. തുക എങ്ങനെ സമാഹകരിക്കുമെന്നതില്‍ ഇന്ന് തീരുമാനം ഉണ്ടാകും. അതേസമയം ക്ഷേമപെന്‍ഷന്‍ നല്‍കാനുള്ള കണ്‍സോര്‍ഷ്യം പരാജയമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.