For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

11:02 AM Mar 02, 2024 IST | ലേഖകന്‍
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ
Advertisement
Advertisement

സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധികൾ എന്ന് റിപ്പോർട്ട്. ഇതു ആദ്യമായാണ് സർക്കാർ ജീവനക്കാരുടെ ശമ്പളവും മറ്റു ജീവനക്കാരുടെ പെൻഷനും മുടങ്ങുന്നത് . ഏകദേശം 5 ലക്ഷത്തോളം ജീവനക്കാരാണ് സംസ്ഥാനത്ത് ഉള്ളത്. ഇടിഎസ്ബിയിൽ നിന്ന് ബാങ്ക് അക്കൗണ്ട് വഴിയുള്ള വിതരണമാണ് തടസ്സപ്പെട്ടത്. ട്രെഷറി അക്കൗണ്ടറിൽ പണം എത്തിയെങ്കിലും പിൻവലിക്കാൻ കഴിഞ്ഞില്ല. സാങ്കേതിക തടസമെന്നാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായ വിശദീകരങ്ങൾ . ആദ്യ പ്രവൃത്തി ദിവസം ശമ്പളം ലഭിക്കേണ്ട ജീവനക്കാരിൽ മിക്കവാറും പേർക്ക് ശമ്പളം ലഭിച്ചില്ല. സാ​ങ്കേതിക തകരാറാണ് കാരണമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.
എന്നാൽ ശമ്പളവിതരണം തടസപ്പെട്ടതോടെ പ്രതിഷേധവുമായി സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ രംഗത്തെത്തി. ടി എസ് ബി അക്കൗണ്ടുള്ള ജീവനക്കാരും പെൻഷൻകാരും മാത്രമാണ് ശമ്പളവും പെൻഷനും കൈപറ്റയത് . ഇവരുടെ എണ്ണം വളരെ കുറവാണെന്നു. അതേസമയം ശമ്പളവും പെൻഷനും വിതരണം ചെയ്യാനാകാത്ത സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെയും ധനകാര്യ മിസ് മാനേജ്മെന്റിന്റെയും ദുരന്തഫലമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പ്രതികരിച്ചു. ധൂർത്തിനും ആഡംബരത്തിനും നിർലോഭം പണം ചെലവഴിക്കുന്ന സർക്കാർ , ശമ്പളവും പെൻഷനും നൽകാതെ ജീവനക്കാരെയും പെൻഷൻകാരെയും ശ്വാസം മുട്ടിക്കുകയാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.