സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ
സംസ്ഥാനം നേരിട്ടുകൊണ്ടിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധികൾ എന്ന് റിപ്പോർട്ട്. ഇതു ആദ്യമായാണ് സർക്കാർ ജീവനക്കാരുടെ ശമ്പളവും മറ്റു ജീവനക്കാരുടെ പെൻഷനും മുടങ്ങുന്നത് . ഏകദേശം 5 ലക്ഷത്തോളം ജീവനക്കാരാണ് സംസ്ഥാനത്ത് ഉള്ളത്. ഇടിഎസ്ബിയിൽ നിന്ന് ബാങ്ക് അക്കൗണ്ട് വഴിയുള്ള വിതരണമാണ് തടസ്സപ്പെട്ടത്. ട്രെഷറി അക്കൗണ്ടറിൽ പണം എത്തിയെങ്കിലും പിൻവലിക്കാൻ കഴിഞ്ഞില്ല. സാങ്കേതിക തടസമെന്നാണ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായ വിശദീകരങ്ങൾ . ആദ്യ പ്രവൃത്തി ദിവസം ശമ്പളം ലഭിക്കേണ്ട ജീവനക്കാരിൽ മിക്കവാറും പേർക്ക് ശമ്പളം ലഭിച്ചില്ല. സാങ്കേതിക തകരാറാണ് കാരണമെന്ന് ട്രഷറി ഡയറക്ടർ അറിയിച്ചു.
എന്നാൽ ശമ്പളവിതരണം തടസപ്പെട്ടതോടെ പ്രതിഷേധവുമായി സെക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ രംഗത്തെത്തി. ടി എസ് ബി അക്കൗണ്ടുള്ള ജീവനക്കാരും പെൻഷൻകാരും മാത്രമാണ് ശമ്പളവും പെൻഷനും കൈപറ്റയത് . ഇവരുടെ എണ്ണം വളരെ കുറവാണെന്നു. അതേസമയം ശമ്പളവും പെൻഷനും വിതരണം ചെയ്യാനാകാത്ത സർക്കാരിൻ്റെ കെടുകാര്യസ്ഥതയുടെയും ധനകാര്യ മിസ് മാനേജ്മെന്റിന്റെയും ദുരന്തഫലമാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പ്രതികരിച്ചു. ധൂർത്തിനും ആഡംബരത്തിനും നിർലോഭം പണം ചെലവഴിക്കുന്ന സർക്കാർ , ശമ്പളവും പെൻഷനും നൽകാതെ ജീവനക്കാരെയും പെൻഷൻകാരെയും ശ്വാസം മുട്ടിക്കുകയാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.