Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ശുദ്ധികലശം

05:03 PM Sep 23, 2024 IST | Online Desk
Advertisement

തിരുപ്പതി ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തില്‍ ശുദ്ധികലശം
തിരുപ്പതിയിലെ തിരുമല കുന്നില്‍ സ്ഥിതി ചെയ്യുന്ന ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം ശുദ്ധീകരിച്ചു. ഇവിടെ പ്രസാദമായി നല്‍കുന്ന ലഡ്ഡു നിര്‍മിച്ചത് പശുവിന്റെയും പന്നിയുടെയും കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചാണെന്ന വിവാദങ്ങള്‍ക്കിടെയാണീ ശുദ്ധി കലശം.

Advertisement

രാവിലെ ആറുമുതല്‍ 10 മണി വരെ നാലുമണിക്കൂര്‍ നീണ്ട ശുദ്ധീകരണ പ്രക്രിയയാണ് ക്ഷേത്രത്തില്‍ നടന്നത്. വൈ.എസ്.ആര്‍. സി.പി സര്‍ക്കാറിന്റെ കാലത്ത് നടന്ന ദോഷകാര്യങ്ങള്‍ ശുദ്ധികലശത്തിലൂടെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിനാണ് വൈ.എസ്.ആര്‍.സി.പി സര്‍ക്കാറിന്റെ കാലത്ത് ക്ഷേത്രത്തില്‍ വിതരണം ചെയ്ത ലഡ്ഡു നിര്‍മിച്ചത് മൃഗക്കൊഴുപ്പും മത്സ്യ എണ്ണയും ഉപയോഗിച്ചാണെന്ന ആരോപണവുമായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു രംഗത്തുവരുന്നത്.

ലഡ്ഡു ഗുജറാത്തിലെ ലാബില്‍ പരിശോധിച്ചപ്പോള്‍ മൃഗക്കൊഴുപ്പിന്റെ സാന്നിധ്യം കണ്ടെത്തിയെന്ന് ക്ഷേത്രത്തിലെ എക്‌സിക്യുട്ടീവ് ഓഫിസര്‍ ജെ. ശ്യാമള റാവുവും സ്ഥിരീകരിച്ചു. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കുമെന്നും ആന്ധ്പ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചു.

Tags :
featurednationalnews
Advertisement
Next Article