പ്രധാനമന്ത്രി 8 മാസം മുമ്പ് ഉദ്ഘാടനം ചെയ്ത ശിവാജി മഹാരാജയുടെ പ്രതിമ തകർന്നു വീണു
10:56 AM Aug 27, 2024 IST | Online Desk
Advertisement
മുംബൈ: മുംബൈയിൽ സിന്ധുദുർഗ് കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഡിസംബറിൽ ഉദ്ഘാടനം ചെയ്ത ഛത്രപതി ശിവാജിയുടെ പ്രതിമ തകർന്നു വീണു. 35 അടി ഉയരമുള്ള പ്രതിമ തിങ്കളാഴ്ച ഉച്ചയ്ക്ക് നിലംപൊത്തിയതായി റിപ്പോർട്ട് ചെയ്യുന്നു.
Advertisement
കഴിഞ്ഞ ഡിസംബർ 4-ന് നാവികസേനാ ദിനത്തിലാണ് പ്രധാനമന്ത്രി ഈ പ്രതിമയുടെ അനാഛാദനം നിർവഹിച്ചത്. പ്രതിമയുടെ രൂപകൽപനയും നിർമാണവും നേവിയാണ് നിർവഹിച്ചത്. ശക്തമായ കാറ്റും മഴയും മൂലമാണ് പ്രതിമ തകർന്നതെന്ന ന്യായമാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ പറയുന്നത്. എന്നാൽ നിർമാണത്തിൽ ക്രമക്കേട് ഉണ്ടെന്നാണ് പ്രതിപക്ഷ ആരോപണം. അഴിമതിയുടെ കാര്യത്തിൽ ശിവാജി മഹാരാജാവിനെ പോലും ബിജെപി സർക്കാർ വെറുതെവിടുന്നില്ലെന്നും നിർമാണത്തിലെ അഴിമതി അന്വേഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.