Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഈ​ഴ​വ​ർ​ക്ക് സർക്കാരിലും പാർട്ടിയി​ലും പരി​ഗ​ണ​ന​യി​ല്ലാ​ത്ത സ്ഥി​തി​യാ​യി; വെള്ളാപ്പള്ളി

06:25 PM Jun 07, 2024 IST | Online Desk
Advertisement

കൊച്ചി: പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​ൽ നി​ന്നും ഇ​ട​തു​പ​ക്ഷ​ത്തു​നി​ന്നും നീ​തി കി​ട്ടു​ന്നി​ല്ലെ​ന്ന് എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ഇ​തി​ന്‍റെ തിരി​ച്ച​ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രകടമായതെ​ന്നും അ​ദ്ദേ​ഹം വി​മ​ർ​ശി​ച്ചു. ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ പ്ര​ത്യേ​കി​ച്ച് മു​സ്‌​ലീ​ങ്ങ​ളെ എ​ങ്ങ​നെ​യൊ​ക്കെ പ്രീ​ണി​പ്പി​ക്കാ​മെ​ന്നാ​ണ് ഇ​ട​തു​പ​ക്ഷ ചി​ന്ത. മുസ്‌ലീങ്ങ​ൾ​ക്ക് ചോ​ദി​ക്കു​ന്ന​തെ​ല്ലാം നൽകിയെ​ന്ന് വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

Advertisement

ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ വ​ന്നാ​ൽ അ​വ​ർ​ക്ക് സ​ർ​ക്കാ​രി​ലും പാ​ർ​ട്ടി​യി​ലും ഡ​ബി​ൾ പ്ര​മോ​ഷ​നാ​ണ്. ഈ​ഴ​വ​ർ​ക്ക് അ​ധി​കാ​ര​ത്തി​ലും പാ​ർ​ട്ടി​യി​ലും പ​രി​ഗ​ണ​ന​യി​ല്ലാ​ത്ത സ്ഥി​തി​യാ​ണെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഈ​ഴ​വ​ർ​ക്ക് ചോ​ദി​ക്കു​ന്ന​ത് ഒ​ന്നും ത​രു​ന്നി​ല്ല. ഈ​ഴ​വ​ർ​ക്ക് നീ​തി കി​ട്ടു​ന്നി​ല്ല. ഇ​ന്ന​ലെ​ക​ളി​ൽ ഇ​ട​തു​പ​ക്ഷ​ത്തെ സ​ഹാ​യി​ച്ച ഈ​ഴ​വ​ർ ഇ​പ്പോ​ൾ മാ​റി ചി​ന്തി​ച്ചു​വെ​ന്നും ന​ടേ​ശ​ൻ പ​റ​ഞ്ഞു.

Tags :
kerala
Advertisement
Next Article