മുകേഷിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം ശക്തം; എംഎൽഎ ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് മാർച്ച്
11:06 AM Aug 30, 2024 IST
|
Online Desk
Advertisement
കൊല്ലം: ലൈംഗിക ആരോപണക്കേസിൽ പ്രതി ചേർക്കപ്പെട്ട എംഎൽഎയും നടനുമായ എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ. എംഎൽഎ ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് മാർച്ച് നടത്തും. മഹിള കോൺഗ്രസിൻ്റെ സംസ്ഥാന അധ്യക്ഷ ജെബി മേത്തർ അടക്കമുള്ളവർ സമരത്തിന് നേതൃത്വം നൽകും.
Advertisement
ശക്തമായ പൊലീസ് കാവലാണ് മുകേഷിൻ്റെ ഓഫീസിനും വീടിനും ഏർപ്പെടുത്തിയിരിക്കുന്നത്. മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണ് ഉചിതമെന്നാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് നിലപാട് എടുത്തിട്ടുണ്ട്. ഇക്കാര്യം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും അറിയിച്ചിട്ടുണ്ട്.
Next Article