ക്ലാസില്‍ കയറി വിദ്യാര്‍ഥിയെ തല്ലിയത് തടയാനെത്തിയ അധ്യാപികയുടെ മുഖത്തടിച്ച് വിദ്യാര്‍ഥി
03:45 PM Aug 13, 2024 IST
|
Online Desk
Advertisement
കണ്ണൂര്‍: ക്ലാസില്‍ കയറി വിദ്യാര്‍ഥിയെ തല്ലിയത് തടയാനെത്തിയ അധ്യാപികയുടെ മുഖത്തടിച്ച് വിദ്യാര്‍ഥി. തലശ്ശേരി ബിഇഎംപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. പരുക്കേറ്റ അധ്യാപിക കൊയിലാണ്ടി സ്വദേശി വൈ. സിനിയെ (45) തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisement
പ്ലസ് വണ്‍ ഹുമാനിറ്റീസ് ക്ലാസില്‍ സിനി ക്ലാസ് എടുക്കുന്നതിനിടയില്‍ പ്ലസ് ടു ക്ലാസിലെ നാല് വിദ്യാര്‍ഥികള്‍, ക്ലാസില്‍ കടന്നു പ്ലസ് വണ്‍ വിദ്യാര്‍ഥിയെ തല്ലി. ഇതു തടയാനെത്തിയപ്പോഴാണ് സിനിയുടെ മുഖത്ത് അടിച്ചത്. അടിയേറ്റ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാല് വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Next Article