വേനൽ മഴ കനക്കുന്നു; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
03:37 PM Apr 12, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. തെക്കൻ കേരളത്തിൽ വേനൽമഴ കനക്കുമെന്ന് മുന്നറിയിപ്പ് വന്നതിന് പിന്നാലെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റേതാണ് നിർദ്ദേശം. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ട്. കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Advertisement
വേനൽ ചൂടിന് ആശ്വാസമായി തിരുവനന്തപുരത്ത് കനത്ത മഴയാണ് പെയ്യുന്നത്. നാല് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലേർട്ട്.
Next Article