Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നീതിദേവത പ്രതിമയിലെ മാറ്റത്തില്‍ പ്രതിഷേധമറിയിച്ച് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍

11:43 AM Oct 24, 2024 IST | Online Desk
Advertisement

ന്യൂഡല്‍ഹി: നീതിദേവത പ്രതിമയിലെ മാറ്റത്തില്‍ പ്രതിഷേധമറിയിച്ച് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍. ഇതുസംബന്ധിച്ച് പ്രമേയവും സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പാസാക്കിയിട്ടുണ്ട്. ബാര്‍ അസോസിയേഷന്‍ അംഗങ്ങളുമായി കൂടിയാലോചന നടത്താതെയാണ് തീരുമാനമെടുത്തതെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തുന്നു.

Advertisement

ഈയടുത്തായി സുപ്രീംകോടതി എംബ്ലത്തിലും നീതിദേവതയുടെ പ്രതിമയിലും ഏകപക്ഷീയമായി ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. ബാര്‍ അസോസിയേഷനുമായി കൂടിയാലോചന നടത്താതെയായിരുന്നു മാറ്റങ്ങള്‍. ഇതിനെ കുറിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും ഒരു സൂചനയും നല്‍കിയിരുന്നില്ലെന്നും സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍ പ്രമേയത്തില്‍ പറയുന്നു.

സുപ്രീംകോടതിയിലെ ജഡ്ജസ് ലൈബ്രറിയിലെ നീതിദേവതക്കാണ് പുതുരൂപം നല്‍കിയത്. കണ്ണുമൂടിക്കെട്ടി, ഒരു കൈയില്‍ ത്രാസും മറുകൈയില്‍ വാളുമായി നില്‍ക്കുന്ന നീതിദേവതയെ ഇനി ഇവിടെ കാണാനാകില്ല. പകരം, എല്ലാം കാണുന്ന പുതിയ നീതിദേവതക്ക് വാളിന് പകരം കൈയില്‍ ഭരണഘടനയുമായി നില്‍ക്കുന്ന നീതിദേവതയാണ് ജഡ്ജസ് ലൈബ്രറിയെ അലങ്കരിക്കുക. കണ്ണുകള്‍ നഗ്‌നമാക്കുന്നതിലൂടെ രാജ്യത്തെ നിയമത്തിന് അന്ധതയില്ലെന്നും വാള്‍ ഒഴിവാക്കുന്നതിലൂടെ നിയമം ശിക്ഷയുടെ പ്രതീകമല്ല എന്നുമുള്ള സന്ദേശമാണ് നല്‍കുന്നത്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നിര്‍ദേശപ്രകാരമാണ് പുതിയ പ്രതിമ സ്ഥാപിച്ചത്. ക്രിമിനല്‍ നിയമങ്ങളില്‍ ആധിപത്യം സ്ഥാപിച്ചിരുന്ന ബ്രിട്ടീഷ് കൊളോണിയല്‍ പാരമ്പര്യവും സ്വാധീനവും ഇല്ലാതാക്കാനായാണ് പുതിയ പരിഷ്‌കരണമെന്ന് ചീഫ് ജസ്റ്റിസിന്റെ ഓഫീസ് വൃത്തങ്ങള്‍ പറയുന്നു. ഇന്ത്യന്‍ പീനല്‍ കോഡിന് പകരം ഭാരതീയ ന്യായ സംഹിത അവതരിപ്പിച്ചതിന് സമാനമാണിത്

Tags :
news
Advertisement
Next Article