Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

നീറ്റ് യു.ജി പുനഃപരീക്ഷ നടത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

11:32 AM Jul 24, 2024 IST | Online Desk
Advertisement

ന്യൂഡല്‍ഹി : നീറ്റ് യു.ജി പുനഃപരീക്ഷ നടത്തണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വ്യാപകമായി ചോദ്യപേപ്പര്‍ ചോര്‍ന്നതിന് തെളിവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പരീക്ഷാഫലത്തില്‍ ക്രമക്കേട് നടന്നതിനോ, പരീക്ഷാനടത്തിപ്പിന്റെ ആകെ പവിത്രത നഷ്ടപ്പെട്ടതിനോ തെളിവില്ല. അതിനാല്‍ പുനഃപരീക്ഷ ന്യായീകരിക്കാന്‍ കഴിയാത്ത നടപടിയാകുമെന്ന് ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരും ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.

Advertisement

23 ലക്ഷത്തില്‍പ്പരം വിദ്യാര്‍ത്ഥികളുടെ ഭാവിയെ ബാധിക്കുന്ന വിഷയമാണ്. പുനഃപരീക്ഷയ്ക്ക് ഉത്തരവിടുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും. അക്കാഡമിക് ഷെഡ്യൂളിനെ ബാധിക്കും. വരുംവര്‍ഷങ്ങളില്‍ അതിന്റെ പ്രതിഫലനങ്ങളുണ്ടായേക്കുമെന്ന ആശങ്കയും കോടതി പ്രകടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളാണ് പരിഗണിച്ചത്.

ജാര്‍ഖണ്ഡിലെ ഹസാരിബാഗിലും ബീഹാറിലെ പാട്‌നയിലുമാണ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായതെന്ന് കോടതി വിലയിരുത്തി. 155 വിദ്യാര്‍ത്ഥികള്‍ നേട്ടമുണ്ടാക്കിയെന്ന് സി.ബി.ഐയുടെ തത് സ്ഥിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ദേശീയ ടെസ്റ്റിംഗ് ഏജന്‍സിയില്‍ (എന്‍.ടി.എ)? നിന്ന് ലഭിച്ച വിവരങ്ങളും പരിശോധിച്ചു. ക്രമക്കേട് നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാരും എന്‍.ടി.എയും അറിയിച്ചിട്ടുണ്ട്.

ഫിസിക്സിലെ 19ാമത്തെ ചോദ്യത്തിന് ഓപ്ഷന്‍ നമ്പര്‍ നാലാണ് ശരിയുത്തരമായി എടുക്കേണ്ടതെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ഡല്‍ഹി ഐ.ഐ.ടിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്.രണ്ട് ശരിയുത്തരം ഉണ്ടെന്ന് കണക്കാക്കി നല്‍കിയ മാര്‍ക്കുകള്‍ റദ്ദാവും. നാല് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളുടെ മാര്‍ക്കില്‍ മാറ്റമുണ്ടായേക്കും.നാലു മാര്‍ക്ക് നഷ്ടപ്പെടുന്നതിനു പുറമേ ഉത്തരം തെറ്റിയതിന് ഒരു മാര്‍ക്ക് കുറയ്ക്കുകയുംചെയ്യും.

എന്‍.സി.ഇ.ആര്‍.ടി ലേറ്റസ്റ്റ് എഡിഷന്‍ പാഠപുസ്തകം പ്രകാരം ഓപ്ഷന്‍ നമ്പര്‍ നാലാണ് ശരിയുത്തരം. പഴയ സിലബസ് പ്രകാരം ശരിയുത്തരമായ ഓപ്ഷന്‍ നമ്പര്‍ രണ്ട് രേഖപ്പെടുത്തിയവര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയിരുന്നു.

Advertisement
Next Article