Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എല്ലാ സ്വകാര്യ വിഭവങ്ങളും സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ലെന്ന് സുപ്രീംകോടതി

03:00 PM Nov 05, 2024 IST | Online Desk
Advertisement

ന്യൂഡല്‍ഹി: എല്ലാ സ്വകാര്യ വിഭവങ്ങളും സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ലെന്ന് സുപ്രീംകോടതി. മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രം വിഭവങ്ങള്‍ ഏറ്റെടുക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സ്വകാര്യ വിഭവങ്ങള്‍ സമൂഹ നന്മയ്ക്കായി ഏറ്റെടുക്കാനാകുമോ എന്നതിലായിരുന്നു വിധി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്.

Advertisement

സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥയില്‍ നിന്ന് ഉദാര സമ്പദ് ക്രമത്തിലേക്ക് രാജ്യം മാറി. 1991-ലെ പരിഷ്‌കാരങ്ങള്‍ക്ക് ശേഷം സാമ്പത്തിക വ്യവസ്ഥയില്‍ അടിസ്ഥാന മാറ്റമുണ്ടായി. രാജ്യത്തിന്റെ സാമ്പത്തിക നയം തീരുമാനിക്കേണ്ട ചുമതല കോടതിക്കില്ല. സാമ്പത്തിക ജനാധിപത്യം സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കുകയാണ് ചുമതലയെന്നും കോടതി പറഞ്ഞു. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ ഉത്തരവും സുപ്രീംകോടതി റദ്ദാക്കി.

എല്ലാ സ്വകാര്യ സ്വത്തുക്കളും ഏറ്റെടുക്കാന്‍ സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്ന 1978-ലെ വിധിയില്‍ ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളെ സംബന്ധിച്ച് ഊന്നി പറഞ്ഞിരുന്നു. എന്നാല്‍ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകള്‍ നിലവിലെ സാഹചര്യത്തില്‍ പിന്തുടരാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച് വ്യക്തമാക്കി. വികസ്വര രാജ്യമെന്ന നിലയില്‍ ഓരോ ഘട്ടത്തിലുമുള്ള വെല്ലുവിളികള്‍ നേരിടാനാണ് സാമ്പത്തിക മേഖലയിലെ ഈ മാറ്റമെന്നും സുപ്രീംകോടതി ഭരണഘടന ബെഞ്ച് വിശദീകരിച്ചു.

Advertisement
Next Article