യുകെജി വിദ്യാർഥിയെ മർദിച്ച അധ്യാപിക ഒളിവിൽ
10:38 AM Oct 14, 2024 IST | Online Desk
Advertisement
തൃശൂർ: യുകെജി വിദ്യാർഥിയെ ക്രൂരമായി മർദിച്ച അധ്യാപിക ഒളിവിൽ. സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും കുരിയച്ചിറ സെന്റ് ജോസഫ്സ് സ്കൂളിലെ അധ്യാപികയായ സെലിനെ കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ തിങ്കളാഴ്ചയാണ് ബോർഡിലെഴുതിക്കൊടുത്തത് ഡയറിയിൽ പകർത്തിയെഴുതിയില്ല എന്ന കാരണത്താൽ അഞ്ചുവയസ്സുകാരനെ സെലിൻ ക്രൂരമായി മർദിച്ചത്.
Advertisement
കുട്ടിയുടെ കാലിൽ ചൂരൽകൊണ്ട് മർദിച്ച മുറിവുകളുണ്ട്. ആദ്യം അടിച്ചെന്നും കരയാത്തതിനെ തുടർന്ന് വീണ്ടും മർദിച്ചതെന്നുമാണ് മാതാപിതാക്കൾ പറയുന്നത്. സംഭവത്തിൽ നെടുപുഴ പൊലീസാണ് കേസെടുത്തത്. എന്നാൽ പോലീസിന്റെ ഭാഗത്ത് നിന്നും അനാസ്ഥയുണ്ടായെന്നും പരാതി പിൻവലിക്കാൻ മാതാപിതാക്കൾക്ക് മേൽ സ്കൂൾ അധികൃതർ സമ്മർദം ചെലുത്തിയെന്നും ആരോപണമുണ്ട്.