സ്റ്റാഫ് മീറ്റിങ്ങില്‍ കയറി അക്രമം നടത്തിയ അധ്യാപകൻ അറസ്റ്റില്‍
കോഴിക്കോട്: സ്റ്റാഫ് മീറ്റിങ്ങില്‍ കയറി അക്രമം നടത്തിയ അധ്യാപകൻ അറസ്റ്റില്‍. അധ്യാപകനായ എം.പി ഷാജിയാണ് അറസ്റ്റിലായത്.സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലേക്ക് അതിക്രമിച്ച് കയറി അധ്യാപകരെ മര്‍ദിച്ചെന്നാണ് കേസ്. എരവന്നൂര്‍ സ്കൂളിലെ പ്രധാന അധ്യാപകനടക്കം നല്കിയ പരാതിയിലാണ് കേസെടുത്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
എം.പി ഷാജിയുടെ ഭാര്യ സുപ്രീന ജോലി ചെയ്യുന്ന നരിക്കുനി എരവന്നൂര്‍ എ.യു.പി സ്കൂളിലെ സ്റ്റാഫ് മീറ്റിങ്ങിനിടെയാണ് തല്ലുണ്ടായത്. സ്കൂളിലെ രണ്ട് വിദ്യാര്‍ഥികളെ അധ്യാപകര്‍ തല്ലിയ പരാതി അധ്യാപകര്‍ ഇടപെട്ട് ഒത്തുതീര്‍ത്തിരുന്നു. എന്നാല്‍ സുപ്രീന വിവരം പൊലീസിന് കൈമാറിയിരുന്നു. ഇത് ചര്‍ച്ച ചെയ്യാൻ ചേര്‍ന്ന യോഗത്തിലാണ് തല്ല് നടന്നത്. സംഘര്‍ഷത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബി.ജെ.പി അനുകൂല അധ്യാപക സംഘടന എൻ.ടി.യുവിന്റെ നേതാവായ എം.പി ഷാജി സമീപത്തെ പോലൂര് എല്‍.പി സ്കൂളിലെ അധ്യാപകനാണ്.
കൊടുവളളി എ.ഇ.ഒ വകുപ്പുതല അന്വേഷണവും നടത്തുന്നുണ്ട്. സുപ്രീന സഹപ്രവര്‍ത്തകര്‍ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, സുപ്രീനയെയും എം.പി ഷാജിയെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു