താപനില ഉയരുന്നു ; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
04:05 PM Mar 11, 2024 IST
|
Online Desk
Advertisement
താപനില ഉയരാൻ സാധ്യതയുള്ളതിനാൽ വിവിധ ജില്ലകളിൽ യെലോ അലർട്ട്. പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. കൊല്ലം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസറകോട് ജില്ലകളിൽ സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥഥതയുമുള്ള കാലാവസ്‌ഥയ്ക്ക് സാധ്യതയുണ്ട്.
Advertisement
വിവിധ ജില്ലകളിലെ താപനില
കൊല്ലം- 38 ഡിഗ്രി സെൽഷ്യസ്
കോട്ടയം, പത്തനംതിട്ട 37 ഡിഗ്രി സെൽഷ്യസ്
ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്- 36ഡിഗ്രി സെൽഷ്യസ്
Next Article