പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച; ബിജെപി എംപിക്ക് പങ്കുള്ളതുകൊണ്ടാണ് അമിത് ഷാ മൗനം തുടരുന്നത്; ജയ്‌റാം രമേശ്
ന്യൂഡൽഹി: പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ചയിൽ മൗനം തുടരുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ്. അമിത് ഷാ സഭയിൽ വരാനോ സംസാരിക്കാനോ തയ്യാറാകുന്നില്ല പക്ഷെ അമിത് ഷാ ചാനലിൽ പോയിരുന്ന് സംസാരിക്കുന്നു. പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയെ ബിജെപി നിസാര വൽക്കരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമിത് ഷാ സഭയിൽ വരണമെന്നും, മറുപടി പറയണമെന്നും ജയറാം രമേശ് ആവശ്യപ്പെട്ടു.
സംഭവത്തിൽ പ്രതികൾക്കെതിരെ യുഎപിഎ ചുമത്തിയത് ഗുരുതരമായ കുറ്റമായതിനാലാണെന്ന് അദ്ദേഹം പറഞ്ഞു. അഹങ്കാരമാണ് അമിത് ഷാക്ക്. സംഭവത്തിൽ ബിജെപി എംപിക്ക് പങ്കുള്ളതുകൊണ്ടാണ് അമിത് ഷാ മിണ്ടാതിരിക്കുന്നത്. കുറ്റാരോപിതനായ എം പി ക്കെതിരെ അന്വേഷണം നടത്താനും തയ്യാറാകുന്നില്ല. അമിത് ഷാ പാര്‍ലമെന്റിൽ സംസാരിക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.