Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എന്‍എച്ച്എം ഉദ്യോഗസ്ഥയെ വെടിവച്ച സംഭവത്തില്‍ പ്രതിയായ വനിതാ ഡോക്ടറെ റിമാന്റ് ചെയ്തു

04:24 PM Aug 05, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: കൊറിയര്‍ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തി എന്‍.എച്ച്.എം ഉദ്യോഗസ്ഥയെ വെടിവച്ച സംഭവത്തില്‍ പ്രതിയായ വനിതാ ഡോക്ടറെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്‌ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

Advertisement

പ്രതിയുമായി എറണാകുളത്തും കൊല്ലത്തും എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. വെടിവയ്ക്കാന്‍ ഉപയോഗിച്ച എയര്‍ഗണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനായും അന്വേഷണം ഊര്‍ജിതമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ക്വാര്‍ട്ടേഴ്‌സില്‍ തോക്ക് സൂക്ഷിച്ചിട്ടുണ്ടെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സ് പൊലീസ് പൂട്ടി സീല്‍ചെയ്തു. കസ്റ്റഡിയില്‍ ലഭിക്കുന്ന പ്രതിയുമായി ക്വാര്‍ട്ടേഴ്‌സിലെത്തി തോക്ക് പിടിച്ചെടുക്കും. വെടിവയ്ക്കാനെത്തിയ കാറിന് വ്യാജ നമ്പര്‍ പ്ലേറ്റുണ്ടാക്കിയ എറണാകുളത്തെ സ്ഥാപനത്തിലും പ്രതിയെ എത്തിച്ച് തെളിവെടുക്കുമെന്നാണ് വിവരം.

കഴിഞ്ഞദിവസം പ്രതിയെ കൊല്ലത്ത് ആയൂരില്‍ എത്തിച്ച് വെടിവയ്പ്പിനെത്തിയ കാര്‍ പിടിച്ചെടുത്തിരുന്നു. പ്രതിയുടെ ഭര്‍തൃപിതാവിന്റെ കാര്‍, ഭര്‍തൃവീട്ടില്‍ നിന്നാണ് പിടിച്ചെടുത്തത്. ഇത് വഞ്ചിയൂര്‍ സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂലായ് 28നാണ് പടിഞ്ഞാറേകോട്ട ചെമ്പകശേരി പെരുന്താന്നി പോസ്റ്റ് ഓഫീസ് ലൈന്‍ പങ്കജില്‍ ഷിനിക്ക് വെടിയേറ്റത്. കൊല്ലത്തെ മെഡിക്കല്‍ കോളേജില്‍ പ്രതിയെ ഒന്നരമണിക്കൂര്‍ ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.

ഷിനിയുടെ ഭര്‍ത്താവ് സുജിത്തുമായുള്ള ബന്ധത്തെക്കുറിച്ചും അയാളുടെ അവഗണന കാരണമുണ്ടായ മനപ്രയാസത്തെക്കുറിച്ചും പ്രതി പൊലീസിന് മൊഴി നല്‍കി. തനിക്കു നേരിട്ട യാതനയും പ്രയാസവും സുജിത്തിനെ അറിയിക്കാന്‍ ഷിനിയെ എയര്‍ഗണ്ണുപയോഗിച്ച് വെടിവയ്ക്കാന്‍ ഒരു വര്‍ഷത്തെ ആസൂത്രണമാണ് നടത്തിയതെന്നും കൊല്ലാന്‍ ഉദ്ദേശ്യമില്ലായിരുന്നെന്നും പ്രതി പറഞ്ഞു. സുജിത്തിനെത്തേടി ഒന്നരമാസം മുന്‍പ് മാലെദ്വീപില്‍ പോയപ്പോള്‍ നേരിട്ട കടുത്ത അവഗണനയാണ് പദ്ധതി ഉടന്‍ നടപ്പാക്കാനുള്ള കാരണമെന്നും പ്രതി പറഞ്ഞിരുന്നു

Advertisement
Next Article