For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിൽ യുവതി പ്രസവിച്ചു

04:45 PM May 29, 2024 IST | Online Desk
ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിൽ യുവതി പ്രസവിച്ചു
Advertisement

തൃശൂർ: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനുള്ളിൽ യുവതി പ്രസവിച്ചു. മലപ്പുറം തിരുനാവായ സ്വദേശിനിയായ സെറീന (37) ആണ് ബസിനുള്ളിൽ കുഞ്ഞിന് ജന്മം നൽകിയത്. യുവതിയുടെ അഞ്ചാമത്തെ കുഞ്ഞിന്റെ ജനനമാണ് അപ്രതീക്ഷിതമായി കെഎസ്ആർടിസി ബസിനുള്ളിൽ സംഭവിച്ചത്.

Advertisement

തൃശൂർ പേരാമംഗലത്ത് വച്ച് ഉച്ചയ്ക്ക് 1.30ന് ആയിരുന്നു സംഭവം. അങ്കമാലിയിൽ നിന്നും തൊട്ടിൽപാലത്തേക്ക് പോയ ഫാസ്റ്റ് പാസഞ്ചർ ബസിലാണ് കുഞ്ഞ് ജനിച്ചത്. പേരാമംഗലം പോലീസ് സ്റ്റേഷന് മുന്നിൽ ബസ് എത്തിയപ്പോഴാണ് യുവതിക്ക് പ്രസവ വേദനയുണ്ടായത്. പിന്നാലെ ബസ് തൃശൂർ അമല മെഡിക്കൽ കോളജിലേക്ക് എത്തിച്ചു. യുവതിക്കൊപ്പം ബന്ധുക്കളാരും ഉണ്ടായിരുന്നില്ല. ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയെ ബസിൽ നിന്നും പുറത്തെത്തിക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. പിന്നീട് ആശുപത്രി ജീവന
ക്കാർ ബസിനുള്ളിൽ കയറി പ്രസവം പൂർത്തിയാക്കുകയായിരുന്നു.
യുവതിയെയും കുഞ്ഞിനെയും തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

Tags :
Author Image

Online Desk

View all posts

Advertisement

.