Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മുന്നറിയിപ്പില്ലാതെ 80 മുസ്‌ലിം കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍

12:05 PM Oct 24, 2024 IST | Online Desk
Advertisement

ലഖ്‌നോ: മുന്നറിയിപ്പില്ലാതെ 80 മുസ്‌ലിം കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കിവിട്ട് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. സംഭാല്‍ ജില്ലയിലെ ബഹജോയി മേഖലയിലാണ് സംഭവം. കഴിഞ്ഞ 50 വര്‍ഷമായി താമസിക്കുന്ന വീടുകളില്‍ നിന്നാണ് തങ്ങളെ ഇറക്കിവിട്ടതെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

Advertisement

വീടുകളില്‍ നിന്നും ഇറക്കിവിടുന്നതിന് മുമ്പ് തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയില്ലെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. ഗ്ലാസ് ഫാക്ടറിയുടെ ഭൂമിയിലാണ് വീടുകള്‍ നിര്‍മിച്ചതെന്ന് ആരോപിച്ചായിരുന്നു നടപടി. ഉച്ചക്ക് 1.15ഓടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വന്ന് വീടുകള്‍ സീല്‍ ചെയ്യുകയായിരുന്നുവെന്ന് ഗ്രാമീണര്‍ പറയുന്നത്.നോട്ടീസ് പോലുമില്ലാതെ വീടുകളില്‍ നിന്നും ഇറക്കിവിടുന്നതിനെതിരെ ഗ്രാമീണര്‍ പ്രതിഷേധിച്ചുവെങ്കിലും ഫലമുണ്ടായില്ല. വൈദ്യുതി ബന്ധവും കുടിവെള്ള കണക്ഷനും വിച്ഛേദിച്ചത് വലിയ പ്രതിസന്ധിക്ക് കാരണമായെന്നും ഗ്രാമീണര്‍ പറഞ്ഞു.

വീടുകളില്‍ നിന്നും ഇറക്കിവിട്ട കുടുംബങ്ങള്‍ നീതിക്കായി യു.പി സര്‍ക്കാറിനെ സമീപിച്ചുവെങ്കിലും ഫലമുണ്ടായില്ല. തങ്ങളുടെ മനുഷ്യാവകാശങ്ങള്‍ പരിഗണിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാല്‍, ഇത് അംഗീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തയാറായില്ല.വീടുകളില്‍ നിന്നും ഇറക്കിവിടപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയാണ് പലരും അഭിമുഖീകരിക്കുന്നത്. തൊഴില്‍ ഉള്‍പ്പടെയുള്ള ഇവരുടെ എല്ലാ അവകാശങ്ങളും നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു

Tags :
nationalPolitics
Advertisement
Next Article