Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

യുവാക്കള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി: 250 മീറ്ററോളം ദൂരത്തില്‍ റോഡില്‍ കുപ്പിച്ചില്ല്

11:59 AM Dec 25, 2023 IST | Online Desk
Advertisement
Advertisement

യുവാക്കള്‍ സംഘം തിരിഞ്ഞ് ഏറ്റുമുട്ടി 250 മീറ്ററോളം ദൂരത്തില്‍ ടാര്‍റോഡില്‍ സോഡാ കുപ്പികള്‍ അടിച്ച് പൊട്ടിച്ചിട്ടു. കോട്ടയം പനച്ചിക്കാട് കുഴിമറ്റം ഉമാ മഹേശ്വര ക്ഷേത്രത്തിലേക്കുള്ള റോഡിലാണ് 250 മീറ്ററോളം ദൂരത്തില്‍ കുപ്പിച്ചില്ല് കിടക്കുന്നത്.

ക്ഷേത്രത്തില്‍ തിരുവാതിര ഉത്സവം നടന്നു വരുകയാണ്. ഇന്നലെ രാത്രി12.30ക്ക് ശേഷം യുവാക്കളുടെ രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി സംഘര്‍ഷം ഉണ്ടായതായി നാട്ടുകാര്‍ പറഞ്ഞു . സംഘര്‍ഷത്തിനിടെ സമീപത്തെ കടയുടെ തിണ്ണയില്‍ രണ്ട് ട്രേകളില്‍ ആയി സൂക്ഷിച്ചിരുന്ന മുഴുവന്‍ സോഡാ കുപ്പികളും അക്രമികള്‍ അടിച്ച് പൊട്ടിക്കുകയായിരുന്നു.ക്ഷേത്രത്തിലേക്ക് ഭക്തജനങ്ങള്‍ വരുന്ന പ്രധാന പാതയായ എന്‍ എസ് എസ് ഹൈസ്‌കൂള്‍ - തുരുത്തിപ്പള്ളി റോഡില്‍ ആണ് കുപ്പിച്ചില്ലുകള്‍ ചിതറിക്കിടക്കുന്നത്. ഇതോടെ കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചാരം സാധ്യമല്ലാത്ത അവസ്ഥയിലാണ്.

ഇന്ന് രാവിലെ റോഡില്‍ കുപ്പിച്ചില്ലുകള്‍ കിടക്കുന്നത് ക്ഷേത്രം ഭാരവാഹികളുടെയും നാട്ടുകാരുടെയും ശ്രദ്ധയില്‍ പെട്ടതോടെ പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യു സ്ഥലത്തെത്തി ചിങ്ങവനം പോലീസില്‍ വിവരമറിയിച്ചു . ക്ഷേത്രം ഭാരവാഹികളുടെ പരാതിയില്‍ പോലീസ് അക്രമികളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച് അന്വേഷണം നടത്തിവരികയാണ് .

Advertisement
Next Article