തൃശൂർ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം
10:27 AM Sep 06, 2024 IST | Online Desk
Advertisement
തൃശൂർ: തൃശൂർ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ ഭണ്ഡാരം തകർട്ടതാണ് മോഷ്ടാക്കൾ പണം കവർന്നത്. ഗുരുതിത്തറക്ക് സമീപത്തുള്ള ഭണ്ഡാരം തകർത്താണ് മോഷ്ടാക്കൾ പണം കവർന്നത്. നാഗത്തറയിലെയും ആൽത്തറയിലെയും ഭണ്ഡാരങ്ങളുടെ പൂട്ടുകൾ തകർത്തിട്ടുണ്ടെങ്കിലും മോഷ്ടാക്കൾക്ക് പണമെടുക്കാൻ കഴിഞ്ഞില്ല. വടക്കാഞ്ചേരി മേഖലയിലെ ആരാധനാലയങ്ങളിൽ മോഷണം പതിവാണെന്നാണ് സമീപവാസികൾ പറയുന്നത്.
Advertisement