For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ജേണലിസം പഠിക്കാൻ വിദ്യാർഥികളില്ല; കോഴ്സ് അവസാനിപ്പിച്ച് ഐഐജെഎൻഎം

10:40 AM Jun 15, 2024 IST | ലേഖകന്‍
ജേണലിസം പഠിക്കാൻ വിദ്യാർഥികളില്ല  കോഴ്സ് അവസാനിപ്പിച്ച് ഐഐജെഎൻഎം
Advertisement
Advertisement

ബെംഗളൂരു: 24 വർഷമായി രാജ്യത്തെ ജേണലിസം പഠനത്തിൻ്റെ മുൻനിര കേന്ദ്രങ്ങളിലൊന്നായിരുന്ന ഐഐജെഎൻഎം കോഴ്‌സ് അവസാനിപ്പിക്കുന്നു. കോഴ്‌സിൽ ചേരാൻ കുട്ടികളില്ലാത്ത സാഹചര്യത്തെ തുടർന്നാണ് ഐഐജെഎൻഎം കോഴ്‌സ് അവസാനിപ്പിക്കുന്നത്.
2024-25 അധ്യയന വർഷത്തേക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷാ ഫീസ് റീഫണ്ട് ചെയ്യാൻ ബാങ്ക് വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഐഐജെഎൻഎം മെയിൽ അയച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

പ്രിന്റ് ജേണലിസം, ബ്രോഡ്കാസ്റ്റ് ജേണലിസം, ഓണ്‍ലൈന്‍/ മള്‍ട്ടിമീഡിയ ജേണലിസം എന്നിവയുടെ പിജി ഡിപ്ലോമയായിരുന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആന്‍ഡ് ന്യൂ മീഡിയ കോഴ്സില്‍ നല്‍കിയിരുന്നത്. വലിയ സാമ്പത്തിക നഷ്ടം ഒഴിവാക്കാനാണ് കോഴ്‌സ് മതിയാക്കുന്നത്.
"ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആൻഡ് ന്യൂ മീഡിയ ഇനിമുതൽ ജേണലിസത്തിൽ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നില്ലെന്ന് നിങ്ങളെ അറിയിക്കുന്നതിൽ ഖേദിക്കുന്നു. ഈ വർഷം ഇതുവരെ വളരെ കുറച്ച് അപേക്ഷ മാത്രം ലഭിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം," ഐഐജെഎൻഎം മെയിലിൽ പറഞ്ഞു. ഇത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും എന്നാൽ മറ്റ് മാർഗമില്ലെന്നും ഐഐജെഎൻഎം വ്യക്തമാക്കി. പത്ത് ദിവസത്തിനകം പണം തിരികെ നൽകുമെന്നും സ്ഥാപനം വിദ്യാർഥികൾക്ക് ഉറപ്പുനൽകി. അങ്ങേയറ്റം വേദനാജനകമായ ഈ തീരുമാനം എടുക്കേണ്ടി വന്നതിൽ ഖേദിക്കുന്നുവെന്നും ഐഐജെഎൻഎം മെയിലിൽ കൂട്ടിച്ചേർത്തു.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.