റെഗുലേറ്ററി കമ്മീഷൻ അംഗത്തിന് ദേഹസ്വാസ്ഥ്യം: വൈദ്യുതി നിരക്ക് വർധന മാറ്റിവെച്ചു
07:53 PM Oct 31, 2023 IST | Veekshanam
Advertisement
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാൻ നീക്കം. നിരക്ക് കൂട്ടണമെന്ന ആവശ്യം പരിഗണിക്കാനാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ തീരുമാനം. നാളെമുതൽ നിരക്ക് വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ന് തന്നെ വർദ്ധനവ് സംബന്ധിച്ച് തീരുമാനമെടുക്കാൻ കമ്മീഷൻ യോഗം ചേർന്നെങ്കിലും ഒരംഗത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിന് തുടർന്ന് യോഗം അവസാനിപ്പിച്ചു. അടുത്ത ദിവസം വീണ്ടും യോഗം ചേരും. അത് വരെ പഴയ നിരക്ക് തുടരും. യൂണിറ്റിന് 25 പൈസ മുതൽ 41 പൈസ വരെ കൂട്ടണമെന്നാണ് കെഎസ്ഇബി ആവശ്യം. എത്രത്തോളം കമ്മീഷൻ അംഗീകരിക്കുമെന്നതിലാണ് ഇനി വ്യക്തത വേണ്ടത്. നിലവിൽ നവംബറിലും യൂണിറ്റിന് 19 പൈസ സർചാർജ്ജ് പിരിക്കാൻ നേരത്തെ ബോർഡ് തീരുമാനിച്ചിരുന്നു. അതിന് പുറമെയാണ് വില കൂടുന്നത്.
Advertisement