‘മഴ ശക്തമായാൽ മുണ്ടകൈയിൽ വീണ്ടും ഉരുൾപൊട്ടലിന് സാധ്യത’; മുൻകരുതൽ വേണമെന്ന് ഗവേഷകർ
10:29 AM Sep 03, 2024 IST | Online Desk
Advertisement
മഴ ശക്തമായാൽ വയനാട് മുണ്ടക്കൈയിൽ വീണ്ടും ഉരുൾപൊട്ടലിന് സാധ്യതയുണ്ടെന്നാണ് ഐസർ മൊഹാലിയുടെ പഠനത്തിൽ പറയുന്നത്. മണ്ണിന്റെ ഉറപ്പ് കുറഞ്ഞതും, പാറകളും മണ്ണും ഇളകിയിരിക്കുന്നതും, തുലാമഴയും കനത്താൽ, കൂടുതൽ ഉരുൾപൊട്ടലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്.വിദഗ്ധർ ഇതിനെ "ഡാമിങ് എഫക്റ്റ്" എന്നാണ് വിളിക്കുന്നത്. ഉരുൾപൊട്ടലിൽ നിന്ന് ഒഴുകിയെത്തുന്ന കല്ലുകളും മണ്ണും നിർദ്ദിഷ്ടമായ സ്ഥലത്ത് അടിഞ്ഞുകൂടി, ഒരു അണക്കെട്ട് പോലെയാവുകയും അതോടെ പ്രഹരശേഷി വർദ്ധിക്കുകയും ചെയ്യുന്നു. ഈ ഘടകങ്ങൾ ചേർന്ന്, കൂടുതൽ മഴയോടെ വീണ്ടും ഉരുൾപൊട്ടലിന് സാദ്ധ്യതയുണ്ടെന്ന് പഠന റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകിയിരിക്കുന്നു.ഈ മുൻകരുതലുകൾ മനസിലാക്കി, അതാത് മേഖലയിൽ പ്രാധാന്യമുള്ള മുൻകരുതൽ നടപടികൾ എടുക്കണമെന്ന് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു.
Advertisement