സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല
12:13 PM Mar 16, 2024 IST
|
ലേഖകന്‍
Advertisement
Advertisement
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 48,480 രൂപയാണ്. ഗ്രാമിന് 6080 രൂപയും. ബുധനാഴ്ച സ്വർണവില ഉയർന്നിരുന്നു. ഈ മാസം ഒമ്പതിന് സർവകാല റെക്കോർഡുകളോടെ (ഒരു പവന് 48,600) എത്തിയ സ്വർണവില. തുടർന്ന് മൂന്നു ദിവസമായി സ്വർണവിലയിൽ ഒരു മാറ്റമില്ലാതെ തുടരുകയാണ്.
ഈ മാസത്തിന്റെ തുടക്കത്തിൽ 46,320 രൂപയായിരുന്നു സ്വർണവില. പിന്നീട് 2000 രൂപയിലധികം വർധിച്ചു. ഇപ്പോൾ 48,600 രൂപയിലെത്തി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 80 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വില103 രൂപയാണ്.
Next Article