'പോളിങ് വിവരങ്ങൾ പരസ്യപ്പെടുത്താൻ നിയമമില്ല'; സുപ്രീംകോടതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ
12:43 PM May 23, 2024 IST
|
Online Desk
Advertisement
ന്യൂഡൽഹി: പോളിങ് വിവരങ്ങൾ സംബന്ധിച്ച വിവരങ്ങൾ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യാന്‍ നിയമ വ്യവസ്ഥയില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ. സ്ഥാനാർത്ഥികൾക്കും ബൂത്ത് ഏജന്റുമാർക്കും അല്ലാതെ മറ്റാർക്കും വിവരങ്ങൾ നൽകേണ്ട ബാധ്യസ്ഥത ഇല്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ വ്യക്തമാക്കി.
Advertisement
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിലെ പോളിങ് കണക്കുകള്‍ പുറത്തുവിടാൻ വൈകുന്നതിൽ സമർപ്പിച്ച ഹർജിക്ക് മറുപടി ആയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഫോം 17 സിയുടെ സ്‌കാന്‍ ചെയ്ത കോപ്പി എത്രയും വേഗം തിരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം എന്നാവശ്യപ്പെട്ട് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്.
Next Article