'പൂരം കലക്കിയതിൽ ജുഡീഷ്യൽ അന്വേഷണം വേണം; മുഖ്യമന്ത്രിയ്ക്ക് എഡിജിപിയോട് എന്തൊരു കരുതലാണ്’: വി ഡി സതീശൻ
തിരുവനന്തപുരം: പൂരം കൽക്കിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം ആദ്യം മുതൽ ആവശ്യപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുകയും അതിന്റെ അടിസ്ഥാനത്തിലാകണം സർക്കാർ നിയമ നടപടിയുമായി മുന്നോട്ട് പോകണ്ടതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
‘‘മൂന്നു ദിവസം മുന്‍പ് കമ്മിഷണര്‍ നല്‍കിയ ക്രമീകരണങ്ങള്‍ മാറ്റി പൂരം കലക്കാനുള്ള പുതിയ പ്ലാന്‍ എഡിജിപി നേരിട്ട് കൊടുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇത് ചെയ്തത്. അല്ലെങ്കില്‍ മുഖ്യമന്ത്രി ഇതുപോലെ ഒരു ഉദ്യോഗസ്ഥനെ സംരക്ഷിക്കുമോ? എത്ര അന്വേഷണങ്ങളാണ് എഡിജിപിക്കെതിരെ നടക്കുന്നത്. ഭരണകക്ഷി എം.എല്‍.എ നല്‍കിയ പരാതിയിലും ആര്‍.എസ്.എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിലും പൂരം കലക്കിയതിലും അനധികൃത സ്വത്ത് സമ്പാദനത്തിലും അന്വേഷണം നടക്കുകയാണ്.
എന്നിട്ടും എഡിജിപിയെ അതേ സ്ഥാനത്തുതന്നെ നിര്‍ത്തിയിരിക്കുകയാണ്. എന്തൊരു കരുതലാണ് മുഖ്യമന്ത്രിക്ക് എഡിജിപിയോട്. മുഖ്യമന്ത്രി പറഞ്ഞതെല്ലാം എഡിജിപി ചെയ്തു. അതുകൊണ്ടാണ് ഇത്ര കരുതലോടെ ചേര്‍ത്തുനിര്‍ത്തുന്നത്. കീഴുദ്യോഗസ്ഥര്‍ അന്വേഷണം നടത്തുമ്പോഴും എഡിജിപി ആ സ്ഥാനത്തു തന്നെ തുടരുകയാണ്.’’ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപകസംഘമാണ് കേരളത്തിലെ പൊലീസിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.