Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്താൻ ശ്രമമുണ്ടായി; പ്രതിപക്ഷ ആരോപണം ശരി വെച്ച് മുഖ്യമന്ത്രി

07:42 PM Sep 23, 2024 IST | Online Desk
Advertisement

തൃശ്ശൂർ: തൃശൂർ പൂരം അലങ്കോലമാക്കിയെന്ന പ്രതിപക്ഷ ആരോപണം ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൂരം അനങ്കൂലമാക്കാൻ ശ്രമമുണ്ടായതായും കൂടുതൽ വിവരങ്ങൾ തനിക്ക് ഇപ്പോൾ അറിയില്ല. അതേക്കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലെന്നും അലങ്കോലമായതു സംബന്ധിച്ച അന്വേഷണ റിപ്പോർട്ട് ചൊവ്വഴ്ച‌ തന്റെ കൈയിൽ കിട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Advertisement

റിപ്പോർട്ട് ഉടൻ പുറത്തുവിടും. പൂരം അലങ്കോലമാക്കിയ സംഭവത്തിൽ 24ന് മുമ്പ് റിപ്പോർട്ട് ലഭി ക്കണം എന്ന് ഉത്തരവിട്ടിരുന്നു. 23ന് തന്നെ റി പ്പോർട്ട് ഡിജിപിയുടെ ഓഫീസിലെത്തി. ആ റിപ്പോർട്ട് നാളെയെ തൻ്റെ കൈയിലെത്തൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. റിപ്പോർട്ട് കാണാതെയാണ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

റിപ്പോർട്ടിൽ എന്താണെന്ന് മൂന്നാല് ദിവസം കാത്തിരുന്നാൽ മനസിലാകും. അപ്പോഴേക്കും ജനത്തിന്റെ മനസിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യം അന്വേഷണത്തിലും സംഭവിച്ചുവെന്ന വികാരം ജനിപ്പിക്കാനാണ് ചിലർ വ്യാജപ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പൂരം അലങ്കോലപ്പെട്ടതിൽ ബാഹ്യശക്തികളുടെ ഇടപെടൽ ഇല്ലാ എന്നാണ് എഡിജിപി അജിത് കുമാർ നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ത്. പൂരം കലക്കിയതിന് പിന്നിൽ രാഷ്ട്രീയ ഇടപെടലും മുൻകൂട്ടിയുള്ള ആസൂത്രണവും ഉണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും സിപിഐ നേതാവും മുൻ മന്ത്രിയുമായ വി.എസ്.സുനിൽ കുമാർ ഉൾപ്പടെയുള്ളവർ രംഗത്ത് എത്തിയിരുന്നു.

Tags :
featuredkerala
Advertisement
Next Article