Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഭൂമി കൈയ്യേറി എന്ന പരാതിയില്‍ തീരുമാനമായില്ല: അടുത്ത മാസം കൃഷിയിറക്കുമെന്ന് നഞ്ചിയമ്മ

03:24 PM Jul 19, 2024 IST | Online Desk
Advertisement

ഇടുക്കി: അട്ടപ്പാടി അഗളിയില്‍ ഗായിക നഞ്ചിയമ്മയുടെ ഭൂമി കൈയ്യേറി എന്ന പരാതിയില്‍ ഇന്നത്തെ ചര്‍ച്ചയിലും തീരുമാനമായില്ല. അടുത്ത 19ന് വിഷയത്തില്‍ വീണ്ടും ചര്‍ച്ച നടത്തും. ഒരു മാസത്തിന് ശേഷം വീണ്ടും ചര്‍ച്ച നടത്തും. ഹൈക്കോടതി ഉത്തരവിന് അനുസരിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് അട്ടപ്പാടി ട്രൈബല്‍ താലൂക്ക് തഹസില്‍ദാര്‍ പറഞ്ഞു.

Advertisement

കലക്ടറുടെ ഉത്തരവുമായി ഭൂമിയില്‍ കൃഷിയിറക്കാന്‍ എത്തിയ നഞ്ചിയമ്മയെ റവന്യൂ ഉദ്യോഗസ്ഥരും പൊലീസും തടഞ്ഞിരുന്നു.ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഇന്ന് ചര്‍ച്ച നടന്നത്,അടുത്ത മാസം 19ന് കേസ് കൂടുതല്‍ പഠിച്ച ശേഷം വീണ്ടും ചര്‍ച്ച ചെയ്യാമെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ നഞ്ചിയമ്മയോട് ആവശ്യപ്പെട്ടു. ഒരു മാസത്തിന് ശേഷം ഭൂമിയില്‍ കൃഷിയിറക്കുമെന്നും ഇനിയും കാത്തിരിക്കാനാകില്ലെന്നും നഞ്ചിയമ്മ പറഞ്ഞു.

നഞ്ചിയമ്മയുടെ പരാതിയില്‍ കഴമ്പില്ലെന്നും തങ്ങള്‍ പണം കൊടുത്ത് വാങ്ങിയ ഭൂമിയാണ് ഇതെന്നുമാണ് എതിര്‍ കക്ഷികളുടെ വാദം. ഹൈക്കോടതി ഉത്തരവും ആര്‍ഡിഒ ട്രൈബ്യൂണലിലെ രേഖകളുടെ പരിശോധനയും പൂര്‍ത്തിയായാല്‍ മാത്രമെ തുടര്‍ നടപടികള്‍ക്ക് കഴിയുവെന്ന് തഹസില്‍ദാര്‍ പറഞ്ഞു. നഞ്ചിയമ്മയും കുടുംബവും എതിര്‍ കക്ഷികളായ കെ. വി മാത്യുവും ജോസഫ് കുര്യനുമാണ് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ച യോഗത്തില്‍ പങ്കെടുത്തത്.

Advertisement
Next Article