Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തെസ്‌പിയൻ ആൽക്കമി - ഡോ : മേതിൽ ദേവികയുടെ വർക്ക്ഷോപ്പ് ഒക്ടോബര് 25,26 ന്

12:09 PM Oct 21, 2024 IST | കൃഷ്ണൻ കടലുണ്ടി
Advertisement

കുവൈറ്റ് സിറ്റി : ഫ്യൂച്ചർ ഐ തീയേറ്ററും ഫ്യൂച്ചർ ഐ ഫിലിം ക്ലബും ചേർന്ന് "ദി തെസ്‌പിയൻ ആൽക്കമി" എന്ന പേരിൽ അഭിനയ കളരി സംഘടിപ്പിക്കുന്നു. പ്രശസ്ത നർത്തകിയും സിനിമാ താരവും ആയ ഡോ : മേതിൽ ദേവിക ആണ് വർക്ക് ഷോപ്പ് നയിക്കുന്നത്. അഭിനയത്തിൽ ശാരീരിക ചലനങ്ങളുടെ സൂക്ഷമ ഭാവം, ആംഗികവും വാചികവുമായ പ്രകടന രീതികൾ, മുദ്രകളുടെ ഉപയോഗം, കണ്ണുകളുടെ സംവേദനം തുടങ്ങിയ മേഖലകളിൽ തനിക്കുള്ള അറിവ് അവർ ക്യാമ്പ് അംഗങ്ങൾക്കായി പങ്കു വെക്കും. കുവൈറ്റിലെ കേളി വാദ്യ കലാ പീഠത്തിൽ നിന്നുള്ള ശ്രീരാഗ് മാരാരും, ശ്രീനാഥ് മാരാരും താള വാദ്യത്തിന്റെ അകമ്പടിയുമായി മേതിൽ ദേവികയുടെ കൂടെ ഈ വർക്ഷോപ്പിൽ പങ്കെടുക്കുന്നുണ്ട്. മോഡേൺ തിയേറ്ററിൽ നിന്നും മാറി, തികച്ചും ഇന്ത്യൻ ക്ലാസിക്കൽ തീയേറ്ററിന്റെ പ്രായോഗിക വശങ്ങൾ ആണ് ഇത്തവണ ആക്ടിങ് വർക്ഷോപ്പിൽ ഉൾപ്പെടുത്തു ന്നതെന്ന് ഫ്യൂച്ചർ ഐ ഭാരവാഹികൾ അറിയിച്ചു.

Advertisement

അഭിനയത്തിലും നൃത്തത്തിലും താല്പര്യമുള്ള പുരുഷന്മാരും, സ്ത്രീകളും, കുട്ടികളും ഉടൻ തങ്ങളുടെ പേര് രജിസ്റ്റർ ചെയ്ത് സീറ്റ് ഉറപ്പിക്കേണ്ടതാണ്. പരിമിതമായ സീറ്റ് മാത്രം ഉള്ളതുകൊണ്ട് ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും മുൻഗണന. സാൽമിയ ഡോൾഫിൻ കോണ്ടിനെന്റൽ ഹോട്ടലിൽ ഒക്ടോബര് 25 ,26 തിയ്യതികളിൽ രാവിലെ 9 മുതൽ 5 മണി വരെ ആയിരിക്കും വർക്ഷോപ്പ് നടക്കുന്നത്. താല്പര്യമുള്ളവർ 97106957 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടുകയോ, ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യുകയോ വേണ്ടതാണ്.

Advertisement
Next Article