അറ്റകുറ്റ പണികള്‍ക്കായി തേവര – കുണ്ടന്നൂര്‍ പാലം ഇന്ന് മുതൽ ഒരു മാസത്തേക്ക് അടച്ചിടും
10:32 AM Oct 15, 2024 IST | Online Desk
Advertisement
കൊച്ചി: അറ്റകുറ്റ പണികള്‍ക്കായി കൊച്ചി തേവര – കുണ്ടന്നൂര്‍ പാലം ഇന്ന് അടയ്ക്കും. ഇന്ന് മുതല്‍ അടുത്ത മാസം 15 വരെ ആയിരിക്കും നിയന്ത്രണം ഏർപ്പെടുത്തുന്നത്. പാലത്തില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതിനെ തുടർന്നാണ് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. ജര്‍മന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് അറ്റകുറ്റ പണികള്‍ നടത്താനാണ് നിയന്ത്രണമേര്‍പ്പെടുത്തുന്നതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ അറിയിച്ചു. ഈ വര്‍ഷം തന്നെ ജൂലൈയിലും സെപ്തംബറിലുമായി 2 തവണ പാലം അടച്ചിരുന്നു. എന്നാൽ വീണ്ടും കുഴികള്‍ രൂപപെട്ടതിന്റെ ഭാഗമായാണ് പാലം വീണ്ടും അടച്ചിടുന്നത്. അതേസമയം യാത്രക്കാര്‍ക്ക് ഭീമമായ ടോള്‍ നല്‍കി യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടാകുമെന്ന് ചൂണ്ടികാട്ടി നഗര സഭ ചെയര്‍മാന്‍ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന് കത്ത് നല്‍കിയിരുന്നു.
Advertisement