For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

എം. മണികണ്ഠന്റെ ദേശീയപുരസ്കാരം തിരിച്ചുനൽകി മോഷ്ടാക്കൾ, ഒപ്പം മാപ്പപേക്ഷയും

03:24 PM Feb 13, 2024 IST | ലേഖകന്‍
എം  മണികണ്ഠന്റെ ദേശീയപുരസ്കാരം തിരിച്ചുനൽകി മോഷ്ടാക്കൾ  ഒപ്പം മാപ്പപേക്ഷയും
Advertisement

ദേശീയപുരസ്കാര ജേതാവായ തമിഴ് സംവിധായകൻ എം. മണികണ്ഠന്റെ വസതിയിൽ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. ഒരുലക്ഷം രൂപയും അഞ്ച് പവൻ സ്വർണാഭരണങ്ങളും രണ്ട് ദേശീയ അവാർഡ് മെഡലുകളും മോഷണം പോയിരുന്നു. സംവിധായകന്റെ ഡ്രൈവറുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിക്കൊണ്ടിരിക്കേ സംഭവത്തിൽ പുതിയൊരു വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്. കവർച്ച ചെയ്ത വസ്തുക്കളിലുണ്ടായിരുന്ന ദേശീയ പുരസ്കാരം മാത്രം തിരികെനൽകിയിരിക്കുകയാണ് മോഷ്ടാക്കൾ.

Advertisement

പോളിത്തീൻ കവറിലാക്കി വീടിന്റെ ​ഗേറ്റിനു മുകളിൽ വെയ്ക്കുകയായിരുന്നു. ഒപ്പം ഒരു കത്തും ഉണ്ടായിരുന്നു. തങ്ങളോട് ക്ഷമിക്കണമെന്നും നിങ്ങൾ അധ്വാനിച്ച് സമ്പാദിച്ചത് നിങ്ങൾക്കുള്ളതാണ് എന്നുമാണ് കത്തിൽ പരാമർശിച്ചിരുന്നത്. മോഷ്ടാക്കൾ നാടുവിട്ടതായാണ് റിപ്പോർട്ടുകൾ.

ഉസലംപട്ടിയിലാണ് എം മണികണ്ഠൻ ജനിച്ചത്. സിനിമാത്തിരക്കുകൾ കാരണം അദ്ദേഹം ചെന്നൈയിലാണ് താമസിക്കുന്നത്. മണികണ്ഠന്റെ ഉസലംപട്ടിയിലെ താമസസ്ഥലം സഹായിയുടേയും ഡ്രൈവറുടേയും മേൽനോട്ടത്തിലാണുള്ളത്. കഴിഞ്ഞദിവസം വീടിന്റെ ​ഗേറ്റ് തുറന്നുകിടക്കുന്നത് പുറത്തുപോയിവന്ന ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് ഡ്രൈവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മോഷ്ടാക്കൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.