തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ തിരുവുത്സവം; കൊടിയേറ്റ് ഇന്ന്
12:27 PM Feb 13, 2024 IST
|
Veekshanam
Advertisement
കൊച്ചി: ആലുവ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് ഇന്ന് തുടക്കമാകും. ഇന്ന് വൈകുന്നേരം ഏഴരയ്ക്ക് ബ്രഹ്മശ്രീ കെപിസി വിഷ്ണു ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ കൊടിയേറ്റ് ചടങ്ങ് നടക്കും. അതിന് മുന്നോടിയായി കോൽതിരുവാതിരക്കളി അരങ്ങേറും. തുടർന്ന് രാത്രി എട്ടിന് സോപാന നാദരത്നം അമ്പലപ്പുഴ വിജയകുമാർ അവതരിപ്പിക്കുന്ന സോപാന സംഗീതം ഉണ്ടാകും. ഇന്നലെ ആരംഭിച്ച ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ഈ മാസം 19ന് അവസാനിക്കും. തുടർന്ന് 20ന് ആറാട്ട് നടക്കും. ക്ഷേത്രത്തിലെ പൂജകൾ ഓൺലൈനായി എല്ലാ മൊബൈൽ ആപ്ലിക്കേഷനിലൂടെ ചെയ്യാവുന്നതാണ്. ലക്ഷക്കണക്കിന് ഭക്തരാണ് ഈ ആപ്ലിക്കേഷനിലൂടെ പൂജകൾ ഓൺലൈനായി ബുക്ക് ചെയ്യുന്നത്.https://www.ellam.in/worship/thiruvairanikulam
Advertisement
Next Article