Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

തിരുവനന്തപുരം- കാസര്‍ഗോഡ് വന്ദേഭാരത് എക്‌സ്പ്രസില്‍ വാതക ചോര്‍ച്ചയെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു

12:00 PM Feb 28, 2024 IST | ലേഖകന്‍
Advertisement
Advertisement

കൊച്ചി: തിരുവനന്തപുരം- കാസര്‍ഗോഡ് വന്ദേഭാരത് എക്‌സ്പ്രസില്‍ വാതക ചോര്‍ച്ച. C5 കോച്ചിലാണ് എ.സിയില്‍ നിന്നാണ് വാതകം വാര്‍ന്നത്.
രാവിലെ എട്ടരയോടെയാണ് സംഭവം. എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട സമയത്തായിരുന്നു വാതക ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതെത്തുടർന്ന് ട്രെയിന്‍ ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ പിടിച്ചിട്ടു. കോച്ചിലെ യാത്രക്കാരെ സുരക്ഷിതമായി തൊട്ടടുത്തുള്ള കമ്ബാര്‍ട്ട്‌മെന്റിലേക്ക് മാറ്റി.
കളമശേരിക്കും ആലുവയ്ക്കും ഇടയിലാണ് വാതക ചോര്‍ച്ച സംഭവിച്ചത് . ഇതെത്തുടർന്ന് ട്രെയിന്‍ നിർത്തുകയും കോച്ചിലെ വാതിലുകള്‍ തുറന്നിടും ചെയ്‌തു. കോച്ചില്‍ വെളുത്ത നിറമുള്ള പുകയാണ് പടര്‍ന്നതെന്ന് യാത്രക്കാര്‍ പറയുന്നു. തൊട്ടടുത്ത ഇരുന്നവരെപോലും കാണാന്‍ കഴിയാത്ത അവസ്ഥയിൽ പുക പടര്‍ന്നിരുന്നു. ഈ സമയം ട്രെയിനില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നു. കോച്ചിലുണ്ടായിരുന്ന ഏതാനും പേര്‍ക്ക് ശ്വാസതടസ്സവും കണ്ണ് നീറ്റലും അനുഭവപ്പെട്ടുവെന്നും യാത്രക്കാര്‍ പറഞ്ഞു. യാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ടെക്‌നീഷ്യന്‍മാര്‍ എത്തുകയും തകരാർ പരിശോധിക്കുകയും തകരാര്‍ പരിഹരിച്ച്‌ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുകയും ചെയ്‌തു.

Tags :
kerala
Advertisement
Next Article